കെ ആര്‍ മീരയ്ക്ക് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ്
Last Updated:
മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് പ്രശസ്ത മലയാളം സാഹിത്യകാരി കെ ആര്‍ മീരക്ക് . ‘ആരാച്ചാര്‍’ എന്ന നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. 50,000 രൂപയും പ്രഫസർ പിആര്‍സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും ചേര്‍ന്നതാണ് മുട്ടത്തു വര്‍ക്കി പുരസ്‌കാരം. മെയ് 28ന് കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീകുമാരന്‍ തമ്പി അവാര്‍ഡ് സമ്മാനിക്കും.
മലയാള പുസ്തക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോപ്പികൾ കുറഞ്ഞ കാലയളവിൽ വിറ്റഴിഞ്ഞ കൃതി 'ആരാച്ചാർ'
കെ ബി പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആര്‍. രേണുകുമാര്‍ എന്നിവരുള്‍പ്പെടുന്ന സമിതി തിരഞ്ഞെടുത്ത മൂന്നുനോവലുകളില്‍ നിന്ന് ഇ.വി. രാമകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, കെ.വി. സജയ് എന്നിവര്‍ ചേര്‍ന്നാണ് ആരാച്ചാര്‍ തിരഞ്ഞെടുത്തത്. സ്ത്രീ ജീവിതത്തിന്റെ മൂര്‍ത്തവും തീക്ഷ്ണവുമായ ഗതിവേഗങ്ങളെ കാലത്തിനും ചരിത്രത്തിനും കുറുകെ നിര്‍ത്തി അധീശവ്യവസ്ഥകളെ വിചാരണചെയ്യുന്ന രാഷ്ട്രീയ രചനകളാണ് മീരയുടെ കഥകളും നോവലുകളുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.
advertisement
കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു സ്ത്രീ ആരാച്ചാരുടെ കഥ പറയുന്ന നോവൽ ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ തലങ്ങളെ ചർച്ച ചെയ്യുന്നു. ‘ആരാച്ചാര്‍’ എന്ന നോവലിലൂടെ കെ ആര്‍ മീര , 2014 ൽ വയലാര്‍ അവാര്‍ഡും നേടിയിരുന്നു. അപമാനിതയായ സ്ത്രീത്വത്തിന്റെ ശക്തി വിളിച്ചോതുന്ന കൃതിയാണിതെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി അഭിപ്രായപ്പെടുന്നത്.
ആരാച്ചാർ എന്ന നോവലിനു 2013ലെ ഓടക്കുഴൽ പുരസ്കാരവും 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Location :
First Published :
April 28, 2018 4:11 PM IST