കെവിന്റെ മരണം: ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സംഘടനകള്‍

Last Updated:
കോട്ടയം : ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വന്‍ പ്രതിഷേധം. കെവിനെ തട്ടിക്കൊണ്ടി പോയെന്നു കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് കാലതാമസം വരുത്തിയതാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടാതായി അന്വേഷണത്തില്‍ വ്യക്തമായതോടെ ഗാന്ധി നഗര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും കോട്ടയം എസ് പിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. ബിജെപി, കോണ്‍ഗ്രസ്, എഐവൈഎഫ് സംഘടനാ പ്രതിനിധികള്‍ പ്രതിഷേധത്തില്‍ പങ്കു ചേരുന്നുണ്ട്.
കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇവിടെയെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
കെവിന്റെ മരണം: ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സംഘടനകള്‍
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement