കീഴാറ്റൂരിൽ മേൽപ്പാതക്കായി സർക്കാർ : പറ്റില്ലെന്ന് വയൽക്കിളികൾ
Last Updated:
എലിവേറ്റഡ് റോഡ് ആയാല്‍ വയല്‍ നികത്താതെ തന്നെ റോഡ് നിര്‍മ്മാണം സാധ്യമാകും
കണ്ണൂർ : കീഴാറ്റൂരിൽ വയൽക്കിളി സമരത്തിനെതിരായുള്ള നിലപാട് മയപ്പെടുത്തി സർക്കാർ. ഇവിടെ മേൽപ്പാലത്തിന് സാധ്യത തേടി ദേശീയപാത അതോറിറ്റിയ്ക്കും കേന്ദ്ര ഗതാഗത മന്ത്രിക്കും കത്തയച്ചിരിക്കുകയാണ് സർക്കാർ. അതേസമയം ഇവിടെ മേൽപ്പാത വേണ്ടെന്ന നിലപാടുമായി വയൽക്കിളികൾ രംഗത്തെത്തി. അലൈൻമെന്റ് മാറ്റത്തിന് ആദ്യ പരിഗണന നൽകണമെന്നും എല്ലാ സാധ്യതകളും അടഞ്ഞ ശേഷമേ മേൽപ്പാത ആലോചിക്കേണ്ടതുള്ളു എന്നും വയൽക്കിളി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
കീഴാറ്റൂരിൽ വയൽനികത്തലിനെതിരെ രംഗത്ത് വന്ന വയൽക്കിളികളെ രൂക്ഷഭാഷയിൽ വിമർശിച്ച മന്ത്രി ജി.സുധാകരൻ തന്നെയാണ് നെൽവയൽ സംരക്ഷിക്കാൻ എലിവേറ്റഡ് ഹൈവേയ്ക്കുള്ള സാധ്യതകൾ ആരാഞ്ഞിരിക്കുന്നത്. കണ്ണൂർ കീഴാറ്റൂരിൽ കീഴാറ്റൂരിൽ വയൽനികത്തി ദേശീയപാത ബൈപാസ് നിർമ്മിക്കുന്നതിനെതിരെ വയൽക്കിളികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. ഇതിനെ പ്രതിരോധിക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങൾ വിവാദങ്ങൾ ഉയർത്തിയ സാഹചര്യത്തിൽ കൂടിയാണ് സർക്കാരിന്റെ അനുനയ നീക്കം. എലിവേറ്റഡ് റോഡ് ആയാൽ വയൽ നികത്താതെ തന്നെ റോഡ് നിർമ്മാണം സാധ്യമാകും. ഇതിലൂടെ സമരത്തിന് സമാധാനപരമായ പരിഹാരം കാണാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. കേരളം കീഴാറ്റൂരിലേക്കെന്ന പേരിൽ വയൽക്കിളി പ്രവർത്തകർ ശക്തമായ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ പുതിയ നീക്കവുമായെത്തുന്നത്. പരിഗണനയിൽ
Location :
First Published :
March 24, 2018 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
കീഴാറ്റൂരിൽ മേൽപ്പാതക്കായി സർക്കാർ : പറ്റില്ലെന്ന് വയൽക്കിളികൾ