advertisement

ചോദ്യപേപ്പർ ചോർച്ച; സുപ്രീംകോടതി അടിയന്തിര പരിഗണന നല്‍കണം

Last Updated:
ന്യൂഡൽഹി: സി ബി എസ് ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നൽകിയ വിവിധ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം,  ഇന്ന് സുപ്രീം കോടതിയിലെത്തും. സി ബി ഐയുടെയും പ്രത്യേക സംഘത്തിന്റെയും അന്വേഷണം ആവശ്യപ്പെട്ട് വിവിധ ഹർജികൾ ഇതിനോടകം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃപ്പൂണിത്തറ ചോയ്സ് സ്കൂൾ വിദ്യാർത്ഥി റോഷൻ മാത്യു ആണ് ഹർജി നൽകിയത്. പത്താം ക്ലാസ് കണക്ക് പരീക്ഷ സംബന്ധിച്ച അവ്യക്ത തുടരുന്നു എന്നും ഡൽഹി, ഹരിയാന ഒഴികെ ഉള്ള മേഖലകളിലെ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ഉത്തരകടലാസ്സ് മൂല്യനിർണ്ണയം ചെയ്യാൻ നിർദേശിക്കണം എന്നുമാണ് ഹർജിയിൽ പറയുന്നത് .
ഡൽഹി, ഹരിയാന മേഖലകളിൽ മാത്രം പരീക്ഷ നടത്തുന്നതിനെ ചോദ്യം ചെയ്ത് ഡൽഹിയിലെ മലയാളികൾ ആയ രണ്ട് വിദ്യാർത്ഥിനികളും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ചോദ്യപേപ്പർ ചോർച്ച; സുപ്രീംകോടതി അടിയന്തിര പരിഗണന നല്‍കണം
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement