advertisement

മെസിയെ പിന്നിലാക്കി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരാട് കോലി പതിനൊന്നാമത്

Last Updated:
ഗോളടിയിൽ മാത്രമല്ല, അംഗീകാരങ്ങളും ബഹുമതികളും സ്വന്തമാക്കുന്ന കാര്യത്തിലും മൽസരത്തിലാണ് റൊണാൾഡോയും മെസിയും. ഇപ്പോഴിതാ, പ്രമുഖ സ്പോർട്സ് ചാനലായ ഇ എസ് പി എൻ പുറത്തുവിട്ട ഏറ്റവും പ്രശസ്തരായ കായികതാരങ്ങളും പട്ടികയിലും ഈ മൽസരം കാണാം. ലയേണൽ മെസിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി. തുടർച്ചയായ രണ്ടാം തവണയാണ് റൊണാൾഡോ ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്. അമേരിക്കൻ ബാസ്ക്കറ്റ് ബോളിലെ സൂപ്പർ താരം ലെബ്രോൻ ജെയിംസാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി പതിനൊന്നാമതാണ്. നെയ്മറും റോജർ ഫെഡററുമാണ് നാലും അഞ്ച് സ്ഥാനങ്ങളിലുള്ളത്. പ്രശസ്ത കായികതാരങ്ങളായ നൂറുപേരുടെ പട്ടികയാണ് ഇ എസ് പി എൻ പുറത്തുവിട്ടത്.
1, ക്രിസ്റ്റ്യാനോ റൊണാൾഡോ- ഫുട്ബോൾ, പോർച്ചുഗൽ
2, ലെബ്രോൻ ജെയിംസ്- ബാസ്ക്കറ്റ് ബോൾ, അമേരിക്ക
3, ലയേണൽ മെസി- ഫുട്ബോൾ, അർജന്‍റീന
4, നെയ്മർ- ഫുട്ബോൾ, ബ്രസീൽ
5, റോജർ ഫെഡറർ- ടെന്നീസ്, സ്വിസ്റ്റർലൻഡ്
11, വിരാട് കോലി- ക്രിക്കറ്റ്, ഇന്ത്യ
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
മെസിയെ പിന്നിലാക്കി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരാട് കോലി പതിനൊന്നാമത്
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement