പാചകത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതലായി വേണമെന്ന് കളക്ടർ വാസുകി
Last Updated:
തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലേക്ക് ഭക്ഷണം പാകംചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ കൂടുതലായി ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി. ശുചീകരണത്തിനുള്ള വസ്തുക്കളും ഈ സ്ഥലങ്ങിലേക്ക് അയക്കേണ്ടതുണ്ടെന്നും കലക്ടർ പറഞ്ഞു. ഇത്തരം സാധനങ്ങൾ ഇന്ന് കളക്ഷൻ സെന്ററുകളിൽ നൽകാൻ അഭ്യർത്ഥിക്കുന്നതായും എല്ലാ സെന്ററുകളും രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കുമെന്നും കളക്ടർ പറഞ്ഞു.
അരി, പയർ, പരിപ്പ്, എണ്ണ, പഞ്ചസാര, ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, സാമ്പാർപൊടി, തേയില, കാപ്പിപ്പൊടി, പാൽപ്പൊടി, ഉരുളക്കിഴങ്ങ്, ഉള്ളി, കുട്ടികൾക്കള്ള ഭക്ഷണ സാധനങ്ങൾ എന്നിവയാണ് ഇനി വേണ്ടത്. പാത്രങ്ങൾ,
പ്ലേറ്റുകൾ, പാകംചെയ്യുന്നതിനുള്ള സാധനങ്ങളും ആവശ്യമുണ്ട്. ഇക്കാര്യം ദുരിതബാധിത ജില്ലകളിൽനിന്ന് അറിയിച്ചിട്ടുണ്ട്.
സന്നദ്ധ സംഘടനകൾ നേരിട്ട് അയക്കുന്ന ലോഡുകളുടെ വിവരങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. എന്തു സാധനങ്ങളാണ്, എത്ര ലോഡ്, ഏതു ജില്ലയിലേക്കാണ് അയക്കുന്നത് തുടങ്ങിയ വിവരങ്ങൾ ജില്ലാ കളക്ടറുടെ
dctvpm14@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
Location :
First Published :
August 22, 2018 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
പാചകത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കൂടുതലായി വേണമെന്ന് കളക്ടർ വാസുകി