World Toilet Day | ഇന്ന് ലോക ടോയ്‌ലറ്റ് ദിനം: ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് എന്തുകൊണ്ട്?

Last Updated:

ശുചിത്വ പൂർണമായ ടോയ്ലറ്റ് ഉപയോഗത്തെക്കുറിച്ചും ശുചിത്വ രീതികളെക്കുറിച്ചും അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ലോക ടോയ്ലറ്റ് ദിനം ആചരിക്കുന്നത്.

World Toilet Day 2021
World Toilet Day 2021
എല്ലാ വർഷവും നവംബർ 19നാണ് ലോക ടോയ്‌ലറ്റ് ദിനം (World Toilet Day) ലോകമെമ്പാടും ആചരിക്കുന്നത്. ശുചിത്വ പൂർണമായ ടോയ്ലറ്റ് (Toilet) ഉപയോഗത്തെക്കുറിച്ചും ശുചിത്വ രീതികളെക്കുറിച്ചും അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ലോക ടോയ്ലറ്റ് ദിനം ആചരിക്കുന്നത്. വിവിധ രോഗാണുക്കൾക്ക് വളരാൻ അനുയോജ്യമായ സ്ഥലമാണ് ടോയ്ലറ്റ്. കാരണം, നനഞ്ഞതും ഇരുണ്ടതുമായ സ്ഥലങ്ങളാണ് രോഗാണുക്കൾക്ക് (Bacteria) അതിജീവിക്കാനും പെരുകാനും അനുയോജ്യമായ സ്ഥലം. അതുകൊണ്ട് തന്നെ ടോയ്ലറ്റിൽ കയറി മലമൂത്രവിസർജനം നടത്തിയ ശേഷം കൈകൾ കഴുകി ശുചിയാക്കുന്നത് നമ്മുടെ ആരോഗ്യത്തിനും നമ്മുടെ കുടുംബത്തിന്റെ ആരോഗ്യത്തിനും (Health) അത്യന്താപേക്ഷിതമാണ്.
കൈകഴുകേണ്ടതിന്റെ പ്രാധാന്യം
മലമൂത്ര വിസർജനം നടത്തുന്ന ശരീരാവയവങ്ങളിൽ ധാരാളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ശൗചാലയങ്ങളുടെയും കുളിമുറികളുടെയും തറയിലും പ്രതലങ്ങളിലും ധാരാളം അണുക്കൾ എപ്പോഴും ഉണ്ടാകും. നമ്മൾ കൈകൾ ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകേണ്ടതാണ്. മലമൂത്രവിസർജ്ജന ശേഷം കൈകളിൽ പറ്റിപ്പിടിക്കാൻ സാധ്യതയുള്ള ബാക്ടീരിയകളും അതുവഴി ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളും തടയാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടത് ആവശ്യമാണ്.
ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ടോയ്ലറ്റിലെ ടാപ്പുകൾ, ഷവർ നോബുകൾ, ഫോസെറ്റുകൾ എന്നിവയുടെ പ്രതലങ്ങളിലെല്ലാം ബാക്ടീരിയകൾ ഉണ്ടാകാം. നാം പലപ്പോഴും കുളിമുറിയിൽ വെച്ച് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാറുണ്ട്. ഇതുവഴി രോഗാണുക്കൾ അവിടെ തന്നെ തുടരാൻ കാരണമാകുന്നു. അതിനാൽ, ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ ടോയ്‌ലറ്റ് ഉപയോഗിച്ച കുട്ടികളുടെ കൈകളും മറ്റും വൃത്തിയാക്കേണ്ടതും ആവശ്യമാണ്. ഇല്ലെങ്കിൽ നമുക്ക് ബാക്ടീരിയ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
advertisement
കോവിഡ് 19 മഹാമാരി
കൊറോണ വൈറസ് (Corona Virus) മഹാമാരി നമ്മുടെ ദൈനംദിന ജീവിതത്തിൽ കൈകഴുകൽ ഒരു നിർബന്ധിത ഘടകമാക്കി മാറ്റിയിട്ടുണ്ട്. ടോയ്ലറ്റുകൾ ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നതിനാൽ വൈറസുകളും രോഗാണുക്കളും പടരാനുള്ള സാധ്യത കൂടുതലാണ്.
ജോലിസ്ഥലത്തെ ടോയ്ലറ്റിലും പൊതു ഇടങ്ങളിലെ ശുചിമുറികളിലും അണുബാധയുടെ സാധ്യത വളരെ കൂടുതലാണ്. അതിനാൽ, വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷിതത്വത്തിന് അത്തരം സാഹചര്യങ്ങളിൽ ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകഴുകുന്നത് വളരെ അത്യാവശ്യമാണ്. സമീപ വർഷങ്ങളിൽ സുരക്ഷിതമായ കുടിവെള്ളം, ശുചിത്വ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, എന്നാൽ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് ഇപ്പോഴും ഈ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
World Toilet Day | ഇന്ന് ലോക ടോയ്‌ലറ്റ് ദിനം: ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് എന്തുകൊണ്ട്?
Next Article
advertisement
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
  • പുത്തൂക്കരിയിൽ 60 ഏക്കർ പാടശേഖരത്തിൽ ആമ്പൽ വസന്തം, ബോട്ട് യാത്രകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • ആമ്പൽ കാഴ്ചകൾ രാവിലെ 10 മണിവരെ, ബോട്ട് യാത്ര വൈകുന്നേരം വരെ, ഗ്രാമീണ ജീവിതം ആസ്വദിക്കാം.

  • പുത്തൂക്കരിയിൽ കനാൽ ടൂറിസം, ദേശാടനപ്പക്ഷികൾ, നാടൻ ഭക്ഷണം, ഉത്തരവാദിത്ത ടൂറിസം മിഷൻ.

View All
advertisement