പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി

Last Updated:

''യാത്രക്ക് തയ്യാറായി കാത്തിരിക്കുന്നവരിൽ ബഹുഭൂരിഭാഗവും  വരുമാനമില്ലാതെ കഴിയുന്നവരാണ്‌. ക്വറന്റീൻ ചെലവ്  വഹിക്കണമെങ്കിൽ വേറെ ലോൺ എടുക്കേണ്ടുന്ന അവസ്ഥയാണുള്ളത്. ഇതിലും ഭേദം പ്രവാസികൾ ഇങ്ങോട്ടു വരേണ്ടതില്ല എന്ന് തുറന്നു പറയുന്നതാണ്.''

റിയാദ് : കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികൾ 7 ദിവസത്തെ  ക്വറന്റീൻ  ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് റിയാദ് ലീഗൽ റൈറ്റ്സ്  കെഎംസിസി  അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം പേറുന്നവരാണ് പ്രവാസികൾ. പ്രവാസലോകത്തെ നിലവിലെ സാഹചര്യം മനസ്സിലാകാതെയുള്ള സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അവർ വ്യക്തമാക്കി.
നാടണയാൻ വരുന്നവരിൽ നല്ലൊരു ശതമാനവും സാമ്പത്തിക ശേഷി ഉള്ളവരല്ല. സംഘടനകളും വ്യക്തികളും നൽകുന്ന ടിക്കറ്റിന്മേലാണ് പലരും നാട്ടിലേക്കെത്തുന്നത്. യാത്രക്ക് തയ്യാറായി കാത്തിരിക്കുന്നവരിൽ ബഹുഭൂരിഭാഗവും  വരുമാനമില്ലാതെ കഴിയുന്നവരാണ്‌. ക്വറന്റീൻ ചെലവ്  വഹിക്കണമെങ്കിൽ വേറെ ലോൺ എടുക്കേണ്ടുന്ന അവസ്ഥയാണുള്ളത്. ഇതിലും ഭേദം പ്രവാസികൾ ഇങ്ങോട്ടു വരേണ്ടതില്ല എന്ന് തുറന്നു പറയുന്നതാണ്.
പ്രവാസ ലോകത്ത് ഇരുന്നൂറോളം മലയാളികൾ മരണപെട്ടിട്ടും അവർക്ക് യാതൊരു സഹായങ്ങളും ചെയ്യാതെ ഇത്തരം നടപടികൾ കൊണ്ട് വരുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്.
advertisement
കേരളത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിക്കുന്നതിൽ കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെ പ്രവാസി സമൂഹം ഒഴുക്കിയ വിയർപ്പും കഠിനാധ്വാനവും സമർപ്പണവും എത്ര വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ഭരണകൂടം കണ്ണ് തുറന്ന് മനസ്സിലാക്കണം.
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
പ്രവാസികളെ  ദ്രോഹിക്കുന്ന ഈ  നിലപാട്  സർക്കാർ തിരുത്തണമെന്നും റിയാദ്  കെഎംസിസി ലീഗൽ റൈറ്റ്സ് ഭാരവാഹികളായ  സിദീഖ് തുവ്വൂർ,  വി  കെ റഫീഖ് ഹസൻ വെട്ടത്തൂർ, ഷാഹിദ് മാസ്റ്റർ, സി കെ അബ്ദുൽ മജീദ്,  ജാബിർ, റഫീഖ് വലമ്പൂർ, മുത്തു കട്ടുപ്പാറ,  സുഹൈൽ കൊടുവള്ളി, ഷഫീക് കൂടാളി  എന്നിവർ ആവശ്യപ്പെട്ടു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement