കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആശുപത്രിയിലെ പ്രസവവാർഡിൽ തോക്കുധാരികൾ നടത്തിയആക്രമണത്തിൽ നവജാത ശിശുക്കൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. രണ്ട് ശിശുക്കളും അവരുടെ അമ്മമാരും നിരവധി നഴ്സുമാരുമാണ് കൊല്ലപ്പെട്ടത്.
പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു. 80 ഓളം അമ്മമാരെയും കുഞ്ഞുങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിൽ മൂന്ന് വിദേശികളുമുണ്ട്.
കാബൂളിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമുള്ള ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്. അതോസമയം എന്തിനാണ് അക്രമികൾ പ്രസവ വാർഡിൽ തന്നെ ആക്രമണം നടത്തിയെതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുന്പോൾ ധാരാളം രോഗികളും ഡോക്ടർമാരും ആശുപത്രിയിലുണ്ടായിരുന്നു.
അഫ്ഗാനിസ്ഥാനിലെ മറ്റൊരിടത്ത് മരണവീട്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലുണ്ടായ ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.