ടെന്‍ഷന്‍ കുറയ്ക്കാന്‍ 37 കാരന്റെ പോംവഴി; ആയിരത്തിലേറെ വീടുകളില്‍ അതിക്രമിച്ചുകയറി

Last Updated:

മറ്റുള്ളവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നത് തന്റെയൊരു ഹോബിയാണെന്നാണ് പിടിയിലായ യുവാവ് പറയുന്നത്

News18
News18
മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആയിരത്തിലധികം വീടുകളില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ദസെഫു നഗരത്തിലെ ഒരു വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ജപ്പാനീസ് പോലീസ് അറസ്റ്റ് ചെയ്തത്.
'' മറ്റുള്ളവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നത് എന്റെയൊരു ഹോബിയാണ്. ആയിരത്തിലധികം വീടുകളില്‍ ഞാന്‍ ഇങ്ങനെ കയറിയിട്ടുണ്ട്. ആരെങ്കിലും എന്നെ കണ്ടുപിടിക്കുമോ ഇല്ലയോ എന്ന് ആലോചിച്ചിരിക്കുന്നത് വല്ലാത്തൊരു ആവേശം നല്‍കുന്നു,'' എന്ന് പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു.
അതേസമയം ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു കേസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ കൗമാരക്കാരിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്.
കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ പെണ്‍കുട്ടി റോഡിലൂടെ നടന്നുപോകുകയായിരുന്ന മറ്റൊരു യുവതിയുടെ മേലേക്കാണ് വന്നുവീണത്. വീഴ്ചയുടെ ആഘാതത്തില്‍ ഈ യുവതിയും മരിച്ചു. തന്റെ പ്രവൃത്തി കാല്‍നടയാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാന്‍ തക്ക പ്രായമുണ്ടായിരുന്നു മരിച്ച പെണ്‍കുട്ടിയ്‌ക്കെന്ന് പോലീസ് പറഞ്ഞു.
advertisement
കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന 32കാരിയായ ചികാകോ ചിബയുടെ മേലെയാണ് പെണ്‍കുട്ടി വന്നുപതിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിഷയത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മരിച്ചുപോയ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കുന്നത് അപൂര്‍വമാണെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിന് തുല്യമാണെന്നും വിമര്‍ശകര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ടെന്‍ഷന്‍ കുറയ്ക്കാന്‍ 37 കാരന്റെ പോംവഴി; ആയിരത്തിലേറെ വീടുകളില്‍ അതിക്രമിച്ചുകയറി
Next Article
advertisement
മത്തിയെ ബാധിക്കുന്നത് കടലിലെ മാറ്റവും മൺസൂൺ മഴയും: സിഎംഎഫ്ആർഐ
മത്തിയെ ബാധിക്കുന്നത് കടലിലെ മാറ്റവും മൺസൂൺ മഴയും: സിഎംഎഫ്ആർഐ
  • മൺസൂൺ മഴയിലെ മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നു.

  • 2012-ൽ 4 ലക്ഷം ടൺ ലഭിച്ച മത്തി 2021ൽ 3500 ടണ്ണായി കുത്തനെ കുറഞ്ഞു.

  • മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സൂക്ഷ്മപ്ലവകങ്ങളുടെ അളവാണ്.

View All
advertisement