റഗീദ് അല്‍ തതാരിയെന്ന സിറിയന്‍ തടവുകാരന്‍ 43 വര്‍ഷത്തിനുശേഷം പുറംലോകം കാണുമ്പോൾ

Last Updated:

വിമതര്‍ സിറിയന്‍ ഭരണകൂടത്തിന്റെ കുപ്രസിദ്ധമായ ജയിലുകളില്‍ നിന്ന് നൂറുകണക്കിന് തടവുകാരെയാണ് മോചിപ്പിച്ചത്

News18
News18
24 വര്‍ഷം നീണ്ടുനിന്ന ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണത്തിന് സിറിയയില്‍ അവസാനമായിരിക്കുകയാണ്. അസദിന്റെ ഭരണത്തിന് തിരശ്ശീല വീഴുമ്പോള്‍ വര്‍ഷങ്ങളായി തടവിലാക്കപ്പെട്ടവര്‍ക്കും മോചനത്തിന് വഴി തുറന്നിരിക്കുകയാണ്. സിറിയയില്‍ 43 വര്‍ഷത്തോളമായി അസദ് ഭരണകൂടം തടവിലാക്കിയിരിക്കുന്ന റഗീദ് അല്‍ തതാരിയ്ക്കും വിമതര്‍ മോചനം നല്‍കിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞ രാഷ്ട്രീയ തടവുകാരില്‍ ഒരാളായാണ് അൽ- തതാരി അറിയപ്പെടുന്നത്. വിമതര്‍ സിറിയന്‍ ഭരണകൂടത്തിന്റെ കുപ്രസിദ്ധമായ ജയിലുകളില്‍ നിന്ന് നൂറുകണക്കിന് തടവുകാരെയാണ് മോചിപ്പിച്ചത്. അവരില്‍ പലരും വര്‍ഷങ്ങളായി ആശയവിനിമയം പോലും സാധ്യമാകാതെ തടവില്‍ കഴിഞ്ഞവരായിരുന്നു.
സിറിയന്‍ വ്യോമസേനാ പൈലറ്റായിരുന്നു അല്‍ തതാരി. 1981ല്‍ അൽ-തതാരിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടാളികൾ യുദ്ധവിമാനത്തില്‍ ജോര്‍ദാനിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ തടവിലാക്കപ്പെട്ടത്.
അവരെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാരോപിച്ചാണ് അൽ- തതാരിക്കെതിരേ കേസെടുത്തത്. അൽ-തതാരിയെ കുപ്രസിദ്ധമായ തദ്മൂര്‍(പാല്‍മിറ) ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് അല്‍ മെയ്‌സ ജയിലില്‍ ഏകാന്ത തടവില്‍ രണ്ടു വര്‍ഷം ചെലവഴിച്ചു. 2000 വരെ അൽ- തതാരി തദ്മൂര്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. 2011ല്‍ ഡമാസ്‌കസിലെ അദ്ര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് മറ്റൊരു കുപ്രസിദ്ധ ജയിലായ സയ്ദനായയിലേക്കും മാറ്റി.
advertisement
അൽ- തതാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സൈനിക കോടതി അദ്ദേഹത്തിന്റെ കേസില്‍ തീര്‍പ്പ്കല്‍പ്പിക്കാന്‍ കേവലം ഒരു മിനിറ്റ് സമയം മാത്രമാണ് എടുത്തത്. ജയില്‍വാസത്തിനിടെ അൽ- തതാരി അസാധാരണമായ കരകൗശല വിദ്യാ കഴിവുകള്‍ വികസിപ്പിച്ചെടുത്തു. ബ്രെഡ് നുറുക്കള്‍, പഞ്ചസാര, സിട്രിക് ആസിഡ്, ഒലിവ് വിത്തുകള്‍ എന്നിവ ഉപയോഗിച്ച് അത്യാകര്‍ഷകരമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ചു. ഇത് കൂടാതെ, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചെസ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു.
അപരിചിതനായ ഒരാള്‍ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴേല്ലാം അത് തന്റെ പിതാവാണെന്ന് ചിന്തിക്കുമായിരുന്നുവെന്ന് അൽ-തതാരിയുടെ നാല്‍പ്പത് വയസ്സുള്ള മകന്‍ എംഎം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബാഷര്‍ അല്‍ അസദിന്റെ സേച്ഛാധിപതിയായ പിതാവ് ഹഫീസ് അല്‍ അസദിന്റെ ഭരണകാലത്ത് സിറിയന്‍ നഗരമായ ഹമയില്‍ ബോംബിടാന്‍ അൽ-തതാരി വിസമ്മതിച്ചാണ് അദ്ദേഹത്തിന്റെ അറസ്റ്റിന്റെ യഥാര്‍ത്ഥ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. തന്റെ ഒപ്പമുള്ളവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അൽ -തതാരി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് ഹഫീസ് അല്‍ അസദിന്റെ മൂത്ത മകന്‍ ബേസില്‍ അല്‍ അസദിനെ കുതിരയോട്ടത്തില്‍ തോല്‍പ്പിച്ചതാണ് തടവിലാകാനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
റഗീദ് അല്‍ തതാരിയെന്ന സിറിയന്‍ തടവുകാരന്‍ 43 വര്‍ഷത്തിനുശേഷം പുറംലോകം കാണുമ്പോൾ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement