അൽ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമൻ അൽ മുഹമ്മദ് അൽ- മസ്റി ഇറാനിൽ കൊല്ലപ്പെട്ടു; രഹസ്യ നീക്കത്തിനു പിന്നിൽ ഇസ്രായേൽ
- Published by:Rajesh V
- news18-malayalam
Last Updated:
കെനിയയിലെയും ടാൻസാനിയയിലെയും യുഎഎസ് എംബസികളിൽ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ. 224 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് അൽ മസ്റി കൊല്ലപ്പെട്ടത്.
അൽഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനും 1998ൽ ആഫ്രിക്കയിലെ അമേരിക്കൻ എംബസികൾക്കു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ അൽ മുഹമ്മദ് അൽ- മസ്റി കൊല്ലപ്പെട്ടു. എംബസി ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഇറാനിൽ വെച്ച് മൂന്നുമാസം മുൻപ് മസ്റി കൊല്ലപ്പെട്ടതായാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ആഗസ്റ്റ് ഏഴിന് ടെഹ്റാനിലെ നിരത്തിൽ മോട്ടോർ ബൈക്കിലെത്തിയെ രണ്ടുപേർ അൽ- മസ്റിയെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മകളും ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ ഭാര്യയുമായ മിറിയവും വെടിവെപ്പിൽ കൊല്ലപ്പെട്ടു.
advertisement
അമേരിക്കയുടെ നിർദേശപ്രകാരം ഇസ്രയേൽ ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ അമേരിക്കയുടെ പങ്ക് എന്താണെന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇറാനിലെ അൽ ഖ്വായിദയുടെ പ്രവർത്തനങ്ങളും അൽ- മസ്റിയുടെ നീക്കങ്ങളും വർഷങ്ങളായി അമേരിക്ക രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. അമേരിക്കയുടെ പിടികൂടാനുള്ള കൊടുംഭീകരരുടെ പട്ടികയിലും അൽ മസ്റിയുടെ പേരുണ്ട്.
അൽ- മസ്റിക്ക് നേരെ ആക്രമണമുണ്ടായെന്നും കൊല്ലപ്പെട്ടുവെന്നും നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അൽ ഖ്വായിദയും തങ്ങളുടെ ഉന്നത നേതാവിന്റെ മരണം പുറത്തുവിട്ടിരുന്നില്ല. ഇറാനിയൻ അധികൃതരും പുറംലോകത്ത് നിന്ന് ഇത് മറച്ചുവെച്ചു. ഇതുവരെയും ഒരു രാജ്യവും ആക്രമണത്തിന്റെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുത്തിട്ടില്ല.
advertisement
58 കാരനായ അൽ മസ്റി അൽ ഖ്വായിദയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്. നിലവിലെ നേതാവ് അയ്മാൻ അൽ- സവാഹരിക്ക് ശേഷം അൽ മസ്റി സംഘടനയുടെ തലപ്പത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടത്. കെനിയയിലെയും ടാൻസാനിയയിലെയും യുഎഎസ് എംബസികളിൽ നടന്ന ആക്രമണത്തിൽ 224 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അൽ മസ്റിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രാപിച്ചതോടെ സമീപകാലത്ത് അൽ ഖ്വായിദ പിന്തള്ളപ്പെട്ടുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2020 10:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അൽ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമൻ അൽ മുഹമ്മദ് അൽ- മസ്റി ഇറാനിൽ കൊല്ലപ്പെട്ടു; രഹസ്യ നീക്കത്തിനു പിന്നിൽ ഇസ്രായേൽ