5 വർഷത്തിനിടെ വിദേശത്തു മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; ഏറ്റവും കൂടുതൽ കാനഡയിൽ

Last Updated:

2018 മുതൽ കാനഡയിൽ മരിച്ചത് 91 ഇന്ത്യൻ വിദ്യാർത്ഥികൾ

2018 മുതൽ ഇതുവരെയുള്ള അഞ്ചു വർഷത്തിനിടെ വിദേശത്ത് വെച്ച് 403 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചെന്ന് കേന്ദ്രസർക്കാർ. 34 രാജ്യങ്ങളിൽ നിന്നുള്ള കണക്കാണിത്. ഇതിൽ സ്വാഭാവിക മരണങ്ങളും അപകടങ്ങളും എല്ലാം ഉൾപ്പെടും. ഏറ്റവും കൂടുതൽ പേർ മരിച്ചത് കാനഡയിലാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.
2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ, യുകെയിൽ ഇന്ത്യക്കാരായ 48 വിദ്യാർത്ഥികളും, റഷ്യയിൽ 40 ഇന്ത്യൻ വിദ്യാർത്ഥികളും, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 36 പേരും, ഓസ്‌ട്രേലിയയിൽ 35 ഉം, യുക്രെയ്നിൽ 21 ഇന്ത്യൻ വിദ്യാർത്ഥികളും, ജർമനിയിൽ 20 ഉം, സൈപ്രസിൽ 14 ഉം, ഇറ്റലിയിലും ഫിലിപ്പീൻസിലും പത്തും ഇന്ത്യൻ വിദ്യാർത്ഥികളാണ് വിവിധ കാരണങ്ങളാൽ മരിച്ചത്.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്രം പ്രതിബദ്ധരാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് പരിഹരിക്കുമെന്നും ഭാവിയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു.
advertisement
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പതിവായി വിദേശത്തെ കോളേജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ടെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു. ''വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ കേന്ദ്രസർക്കാരിന്റെ മുൻ‌ഗണനകളിൽ ഒന്നാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ, ആ സംഭവം ശരിയായ രീതിയിൽ അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യത്തെ അധികൃതരുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് അടിയന്തര വൈദ്യസഹായം, ബോർഡിംഗ്, ആവശ്യമുള്ളപ്പോൾ താമസം എന്നിവ ഉൾപ്പെടെയുള്ള സഹായം കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
എന്തുകൊണ്ടാണ് ഇത്രയേറെ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിക്കുന്നത് എന്ന ചോദ്യവും രാജ്യസഭയിൽ ഉയർന്നു. ഇന്ത്യയിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ട് എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇതിന് മറുപടി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/World/
5 വർഷത്തിനിടെ വിദേശത്തു മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; ഏറ്റവും കൂടുതൽ കാനഡയിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement