ബ്രിട്ടന് കാത്തിരിക്കുന്ന രാജാഭിഷേകത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി 74കാരനായ ചാള്‍സ് മൂന്നാമന് ഇന്ന് സ്ഥാനാഭിഷിക്തനാകും. നീണ്ട 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ കിരീടധാരണ ചടങ്ങ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കുക.
1066 മുതലുള്ള ബ്രിട്ടീഷ് രാജകുടുംബ ചരിത്രത്തിലെ 40-ാം കിരീടധാരണത്തിനാണ് ബെക്കിങ് ഹാം കൊട്ടാരം ഇന്ന് വേദിയാകുന്നത് .1953 ജൂണ്‍ രണ്ടിന് 25-ാം വയസ്സില്‍ എലിസബത്ത് രണ്ടാമന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അധിപയാകുമ്പോള്‍ ചാള്‍സിന് അന്ന് നാല് വയസ് മാത്രമാണ് പ്രായം. പിന്നീടിങ്ങോട്ടുള്ള ഏഴു പതിറ്റാണ്ട് കിരീടാവകാശിയായി ചാള്‍സ് തുടര്‍ന്നു. തലമുറകള്‍ക്ക് ശേഷമുള്ള ബ്രിട്ടീഷ് രാജാഭിഷേകമായതിനാല്‍ ലോകത്തെ ഭൂരിഭാഗം ജനതയ്ക്കും ഇന്നത്തെ ചടങ്ങുകള്‍ പുതുകാഴ്ചകളാകും.
ചാള്‍സ് രാജാവിന്റെ കിരീടധാരണം; പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും
ഇതിന് മുമ്പൊരു ബ്രിട്ടീഷ് കിരീടധാരണവും ടെലിവിഷനില്‍ ലോകം തത്സമയം കണ്ടിട്ടില്ല.ബെക്കിംങ്ഹാം കൊട്ടാരത്തില്‍ നിന്നും ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ചിലെ ഘോഷയാത്ര രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയെന്ന പള്ളിയിലെത്തുന്നതോടെ കിരീടധാരണചടങ്ങുകള്‍ ആരംഭിക്കും.
#BreakingNews | Vice President Jagdeep Dhankhar meets #KingCharlesIII in London ahead of his coronation ceremony@sanjaysuri88 shares more details#KingCharlesCoronation | @akankshaswarups pic.twitter.com/kgxvywcPPL
— News18 (@CNNnews18) May 5, 2023
ആംഗ്ലിക്കന്‍ സഭയുടെ തലവനായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന് വെല്‍ബിയാണ് കിരീടധാരണ ചടങ്ങിലെ മുഖ്യകാര്മികന്. തൈലംപൂശല്‍, സോവറിന്‍ ഓര്‍ബ്, വജ്രമോതിരം അംശവടി, കിരീടം എന്നിവ പുതിയ രാജാവിന് കൈമാറും.
രാജകുടുംബത്തോടുള്ള ആരാധന; ചാൾസ് മൂന്നാമന്റെ കീരീടധാരണം കാണാൻ ലണ്ടനിലേയ്ക്ക് വിദേശീയരുടെ ഒഴുക്ക്
എഴുന്നൂറ് വര്‍ഷം പഴക്കമുള്ള ഓക്കുതടിയില്‍ തീര്‍ത്ത സെന്റ് എഡ്വേര്‍ഡ് ചെയറാണ് കിരീടധാരണത്തിനായി ഉപയോഗിക്കുന്നത്. കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. ചടങ്ങുകള്‍ക്ക് ശേഷം സെന്റ് എഡ്വേര്‍ഡ് കിരീടത്തിന് പകരം ഇംപീരിയല്‍ സ്റ്റേറ്റ് ക്രൗണ്‍ ധരിച്ചാകും സ്വര്‍ണരഥത്തില്‍ രാജാവും രാജ്ഞിയും കൊട്ടാരത്തിലേക്ക് മടങ്ങുക. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് ശേഷം ബ്രിട്ടീഷ് കിരീടധാരണത്തിന് നേതൃത്വം വഹിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും ഋഷി സുനക്. വിവിധ ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ക്കാണ് ചടങ്ങിന് ക്ഷണമുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആണ് കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.