17കാരിയുമായുള്ള ലൈംഗിക ബന്ധത്തിന് ദുബായില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് യുവാവ് ജയില്‍ മോചിതനായി മാസങ്ങൾക്കുള്ളിൽ വാഹനാപകടത്തില്‍ മരിച്ചു

Last Updated:

ജയില്‍ മോചിതനായി മൂന്ന് മാസത്തിന് ശേഷമാണ് അപകടം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ 17കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജയിലിലടയ്ക്കപ്പെട്ട ബ്രിട്ടീഷ് യുവാവ് കാർ അപകടത്തിൽ മരിച്ചു. ജയില്‍ മോചിതനായി മൂന്ന് മാസത്തിന് ശേഷമാണ് അപകടം. വടക്കന്‍ ലണ്ടനിലെ ടോട്ടന്‍ഹാമില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചാണ് 19കാരനായ മാര്‍ക്കസ് ഫക്കാന മരിച്ചത്.
യുവാവ് സഞ്ചരിച്ച വാഹനം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. യുവാവ് സഞ്ചരിച്ച വാഹനത്തെ പോലീസ് അല്‍പസമയം പിന്തുടര്‍ന്നതായും എന്നാല്‍, അത് പെട്ടെന്ന് കണ്‍മുന്നില്‍ നിന്ന് മറഞ്ഞായും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ദി റൗണ്ട് വേയിലേക്ക് പോയി. അവിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച നിലയില്‍ യുവാവ് സഞ്ചരിച്ച വാഹനം കണ്ടെത്തി. പ്രിട്ടോറിയ റോഡില്‍ N18ല്‍ വെച്ച് വാഹനം തടയാന്‍ ശ്രമിച്ചിരുന്നതായി മെറ്റ് വക്താവ് പറഞ്ഞു.
''ഏകദേശം ഒരു മിനിറ്റോളം പോലീസ് വാഹനത്തെ പിന്തുടര്‍ന്നു. N17ലെ റൗണ്ടവേയില്‍ വാഹനം കണ്ടെത്തുന്നതിന് മുമ്പ് പോലീസിന്റെ കണ്ണില്‍ നിന്ന് വാഹനം മറഞ്ഞിരുന്നു. അവിടെവെച്ച് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ലണ്ടന്‍ എയര്‍ ആംബുലന്‍സും സംഭവസ്ഥലത്തെത്തുകയും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു. 19 വയസ്സുള്ള യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് അദ്ദേഹം മരണപ്പെട്ടു. ടോട്ടന്‍ഹാം സ്വദേശിയായ മാര്‍ക്കസ് ഫക്കാന എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് അവരുടെ സ്വകാര്യ മാനിക്കപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു,'' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
ദുബായില്‍വെച്ച് 17കാരിയായുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഫക്കാനയ്ക്ക് 18 വയസ്സായിരുന്നു പ്രായം. തുടര്‍ന്ന് ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ജൂലൈയില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ട് നൽകിയ മാപ്പിലാണ് ജയില്‍ മോചിതനായത്.
ഫക്കാനയുടെ മരണവിവരമറിഞ്ഞ് തന്റെ ഹൃദയം തകര്‍ന്നതായി കാംപെയ്ന്‍ ഗ്രൂപ്പായ ഡിറ്റെയ്ന്‍ഡ് ഇന്‍ ദുബായിയുടെ ചീഫ് എക്‌സിക്യുട്ടിവ് രാധ സ്റ്റേര്‍ലിംഗ് പറഞ്ഞു.
2024 ഓഗസ്റ്റ് അവസാനം മുതല്‍ യുഎഇയില്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഫക്കാനയുടെ താമസം. ഇതിനിടെ 18 കാരിയായ ലണ്ടന്‍ സ്വദേശിനിയുമായി ഇയാള്‍ പ്രണയത്തിലായി. ആ സമയം പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ട് ഒരു മാസം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
പെണ്‍കുട്ടി യുകെയില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടിയുടെ അമ്മ ഫക്കാനയുമൊത്തുള്ള ചിത്രങ്ങളും സന്ദേശങ്ങളും കാണുകയും ദുബായ് പോലീസില്‍ ബന്ധം റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് താമസിക്കുന്ന ഹോട്ടലില്‍വെച്ച് ഫക്കാനയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കര്‍ക്കശക്കാരായതിനാല്‍ തങ്ങള്‍ തമ്മിലുള്ള പ്രണയ ബന്ധം രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്നും യുകെയില്‍ വെച്ച് വീണ്ടും കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഫക്കാന മുമ്പ് പറഞ്ഞിരുന്നതായി ഗാർഡിയൻ റിപ്പോർട്ടു ചെയ്തു. ദുബായ് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ താന് ഭയന്നുപോയതായും ഫക്കാന പറഞ്ഞു.
advertisement
ദുബായില്‍ 18 വയസ്സിന് താഴെയുള്ള ഒരാളുമായി പ്രായപൂര്‍ത്തിയായ ഒരാള്‍(18 വയസ്സ് പൂർത്തിയായാ ആൾ) ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയുണ്ട്. യുകെയില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 16 വയസ്സാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
17കാരിയുമായുള്ള ലൈംഗിക ബന്ധത്തിന് ദുബായില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് യുവാവ് ജയില്‍ മോചിതനായി മാസങ്ങൾക്കുള്ളിൽ വാഹനാപകടത്തില്‍ മരിച്ചു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement