Parents And Grand Parents Programme കാനഡ 10,000 പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് വിസ നൽകും
- Published by:Sarika N
- news18-malayalam
Last Updated:
സൂപ്പര്‍ വിസ എന്ന് വിളിക്കപ്പെടുന്ന പാരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പാരന്റ്‌സ് വിസയിലൂടെ ഇവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും
മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്‍മാരെയും കൂടെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഒരു സുവര്‍ണാവസരം. സൂപ്പര്‍ വിസ എന്ന് വിളിക്കപ്പെടുന്ന പാരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പാരന്റ്‌സ് വിസയിലൂടെ അവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2025ല്‍ ഈ വിസ പ്രോഗ്രാമിന് കീഴില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി 10,000 അപേക്ഷകള്‍ സ്വീകരിക്കാന്‍ കാനഡ തയ്യാറെടുക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പാരന്റ്‌സ് ഗ്രാന്‍ഡ് പാരന്റ്‌സ് പ്രോഗ്രാമിന് (പിജിപി) കീഴില്‍ കാനഡയിലെ പൗരന്‍മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും അവരുടെ മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്‍മാരെയും സ്ഥിരതാമസത്തിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. സ്‌പോണ്‍സര്‍മാര്‍ക്ക് കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായിരിക്കണം. നിശ്ചിത വരുമാനപരിധിയും പാലിക്കണം. കൂടാതെ മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്‍മാരെയും ഏറ്റെടുക്കുന്നതിനുള്ള രേഖയിലും ഒപ്പിടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കനേഡിയന്‍ പൗരത്വം നേടിയ കുടിയേറ്റക്കാര്‍ക്കും ഈ വിസ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മന്ത്രാലയത്തിന്റെ (ഐആര്‍സിസി) പാരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പാരന്റ്‌സ് പ്രോഗ്രാമിലൂടെ തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്‍മാരെയും സ്‌പോണ്‍സര്‍ ചെയ്യാനും കാനഡയിലെ സ്ഥിരതാമസക്കാരായി അവരെ മാറ്റുന്നതിനും സഹായിക്കുന്നു.
advertisement
2025 ഫെബ്രുവരി 5ലെ കണക്ക് പ്രകാരം ക്യൂബെക്കിന് പുറത്തുള്ളവര്‍ക്ക് പിജിപി പ്രോഗ്രാമിന് കീഴിലുള്ള അപേക്ഷകളുടെ പ്രോസസിംഗ് സമയം ഏകദേശം 24 മാസമായിരുന്നു.
മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും ഒപ്പം കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍ വിസ ആനൂകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാനഡയില്‍ 5 വര്‍ഷം വരെ കഴിയാനും ഈ വിസയിലൂടെ സാധിക്കും. കൂടാതെ പത്ത് വര്‍ഷം വരെ ഈ ആനൂകൂല്യം പ്രയോജനപ്പെടുത്താനും സാധിക്കും. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തി ഐആര്‍സിസി സൂപ്പര്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.
advertisement
സൂപ്പര്‍ വിസ എന്നത് 10 വര്‍ഷംവരെ സാധുതയുള്ള മള്‍ട്ടിപ്പിള്‍-എന്‍ട്രി താല്‍ക്കാലിക റസിഡന്റ് വിസ ആണ്. കാനഡയ്ക്ക് പുറത്ത് നിന്നുള്ളവര്‍ക്കാണ് ഈ വിസയ്ക്ക് കീഴില്‍ അപേക്ഷിക്കാനാകുക. കൂടാതെ സന്ദര്‍ശകനായി കാനഡയില്‍ താല്‍ക്കാലിക താമസത്തിനുള്ള മാനദണ്ഡങ്ങളും അപേക്ഷകന്‍ പാലിച്ചിരിക്കണമെന്നും അധികൃതര്‍ പറയുന്നു.
ഐആര്‍സിസി അംഗീകാരമുള്ള ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്. കനേഡിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ കാനഡയ്ക്ക് പുറത്തുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ സാധുവായ ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ഇതിന്റെ തെളിവ് അപേക്ഷയ്‌ക്കൊപ്പം നല്‍കുകയും വേണം.
advertisement
എന്നാല്‍ മക്കളോടും പേരക്കുട്ടികളോടും ഒപ്പം 6 മാസമോ അതില്‍ കുറവോ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നതാകും ഉചിതം.
അതേസമയം സൂപ്പര്‍ വിസ ലഭിച്ചവര്‍ കാനഡയിലായിരിക്കുമ്പോഴും തിരികെ വരുമ്പോഴും ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കേണ്ടത് അനിവാര്യമാണ്. പിന്നീടും കാനഡയിലേക്ക് പോകുമ്പോള്‍ സാധുവായ പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം.
നേരത്തെ സൂപ്പര്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ കനേഡിയന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നായിരുന്നു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ നയം ഐആര്‍സിസി പരിഷ്‌കരിച്ചു. പുതിയ നയപ്രകാരം സൂപ്പര്‍ വിസ അപേക്ഷകര്‍ കാനഡയ്ക്ക് പുറത്ത് നിന്നുള്ള സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും പോളിസിയെടുത്താല്‍ മതിയാകും.
advertisement
സൂപ്പര്‍ വിസ അപേക്ഷകര്‍ കാനഡയില്‍ കഴിയുന്ന കാലത്തോളം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് സാധുതയുണ്ടായിരിക്കണം. രാജ്യത്ത് നിന്ന് പോകുന്നതിന് മുമ്പ് തന്നെ ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും അവ പുതുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 10, 2025 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Parents And Grand Parents Programme കാനഡ 10,000 പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് വിസ നൽകും