'ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു'; കർഷകസമരത്തിന് പിന്തുണ അറിയിച്ച് ജസ്റ്റിൻ ട്രൂഡോ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടാകുമെന്നും ട്രൂഡോ
ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്ത് തുടർന്ന് പോരുന്ന പ്രക്ഷോഭത്തെ സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ലോകനേതാവ് പ്രതികരിക്കുന്നത്. കർഷരുടെ സമരത്തിന് പിന്തുണ അറിയിച്ച ട്രൂഡോ, ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയും പ്രകടമാക്കി. സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടാകുമെന്നും ട്രൂഡോ അറിയിച്ചു.
ഗുരുനാനാക്കിന്‍റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓൺലൈൻ ചടങ്ങിലാണ് ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവിൽ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും ട്രൂഡോ പ്രതികരിച്ചത്. 'സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. നമ്മൾ കുടുംബത്തെയും സുഹൃത്തുക്കളെയും ഓർത്ത് വളരെയധികം ആശങ്കപ്പെടുന്നുണ്ട്. നിങ്ങളിൽ പലർക്കും ഇതൊരു യാഥാർഥ്യമാണെന്ന് എനിക്കറിയാം.. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം കാനഡ എപ്പോഴും നിലകൊള്ളും' ട്രൂഡോ വ്യക്തമാക്കി.
advertisement
കേന്ദ്രസർക്കാരിന്‍റെ പുതിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ ഈ കാലത്ത് കടുത്ത ശൈത്യത്തെ പോലും അവഗണിച്ച് ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2020 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു'; കർഷകസമരത്തിന് പിന്തുണ അറിയിച്ച് ജസ്റ്റിൻ ട്രൂഡോ