കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ
- Published by:Asha Sulfiker
- news18india
Last Updated:
ട്രൂഡോയുടെ അഭിപ്രായങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങൾ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ സ്വീകരിക്കാനാകാത്ത ഇടപെടലുകളാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു
ഇന്ത്യയിലെ കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ട് അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.
Related Story-'ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു'; കർഷകസമരത്തിന് പിന്തുണ അറിയിച്ച് ജസ്റ്റിൻ ട്രൂഡോ
കാനഡ ഇത്തരം പ്രവൃത്തികള്‍ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണറോട് അറിയിച്ചത്. ട്രൂഡോയുടെ അഭിപ്രായങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങൾ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ സ്വീകരിക്കാനാകാത്ത ഇടപെടലുകളാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ശക്തമായ വിമർശനം അറിയിച്ചതിന് പിന്നാലെയാണ് ട്രൂഡോ തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
advertisement
ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്നും സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടാകുമെന്നും ആയിരുന്നു കര്‍ഷകസമരത്തെ പിന്തുണച്ച് ട്രൂഡോ ആദ്യം നടത്തിയ പ്രസ്താവന. ഇതിലുറച്ച് നിന്ന അദ്ദേഹം 'സമാധാനമായ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും' ഒപ്പം തന്നെയാണ് കാനഡ എപ്പോഴും നിലകൊള്ളുക എന്നാണ് ആവർത്തിച്ചത്. ഇതിനൊപ്പം കർഷകരുമായി സന്ധിസംഭാഷണത്തിന് ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്‍റെ നടപടികളെയും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2020 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ