ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി; 2 മരണം,60 പേർക്ക് പരിക്ക്; സൗദി പൗരൻ അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7ഓടെ കിഴക്കൻ നഗരമായ മക്ഡെബർഗിലാണ് സംഭവം നടന്നത്
ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരമാണ്.തലസ്ഥാനമായ ബെർലിനിൽ നിന്ന് 130 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന മക്ഡെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിലേക്കാണ് കാർ ഇടിച്ചു കയറ്റിയത്.വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7ഓടെയാണ് സംഭവം നടന്നത്.
സംഭവത്തിൽ 50 വയസുകാരനായ സൌദി പൌരനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക സർക്കാർ വക്താവ് റെയ്നർ ഹെസലോഫ് അറിയിച്ചു. ഡോക്ടറായ പ്രതി 2006 മുതൽ ജർമൻ സംസ്ഥാനമായ സാക്സോണി-ആൻഹാൾട്ടിൽ താമസിച്ചു വരികയാണ്. അതിവേഗത്തിൽ വന്ന മ്യൂണിക്ക് ലൈസൻസ് പ്ളേറ്റുള്ള കറുത്ത ബിഎംഡബ്ളിയു കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.ക്രിസ്മസ് മാർക്കറ്റിൽ 400 മീറ്ററോളം കാർ ഓടിച്ചു കയറ്റി എന്നാണ് പൊലീസ് പറയുന്നത്.വാടകയ്ക്കെടുത്ത കാറാണിതെന്നും പൊലീസ് പറഞ്ഞു.
കാറിൽ സ്ഫോടക വസ്തു ഉണ്ടെന്ന സംശയത്തിൽ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സംഭവസ്ഥലത്ത് വച്ചും ആശുപത്രിയിലെത്തിച്ചും ചികിത്സ നൽകി.ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സംഭവത്തെ അപലപിച്ചു. ശനിയാഴ്ച അദ്ദേഹം മക്ഡെബർഗ് സന്ദർശിക്കുമെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2016ൽ ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ടുണീഷ്യൻ പൗരൻ ലോറി ഇടിച്ചു കേറ്റിയ സംഭവത്തിൽ 12 പേർ മരണപ്പെട്ടിരുന്നു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 21, 2024 7:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി; 2 മരണം,60 പേർക്ക് പരിക്ക്; സൗദി പൗരൻ അറസ്റ്റിൽ