കർദിനാൾ ജോർജ് കൂവക്കാടിനെ മതാന്തര സംവാദ സംഘ തലവനായി നിയമിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട്
വത്തിക്കാൻ: മലയാളി വൈദികനായ കർദിനാൾ ജോർജ് കൂവക്കാടിന് പുതിയ നിയോഗം നൽകി ഫ്രാൻസിസ് മാർപാപ്പ.കർദിനാൾ ജോർജ് കൂവക്കാടിന് മതാന്തര സംവാദ സംഘ തലവനായുള്ള (മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട്) നിയമനമാണ് നൽകിയത്.
വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചത്. ഇതിനോടൊപ്പം മാർപാപ്പായുടെ വിദേശ യാത്രയുടെ ചുമതലകളും അദ്ദേഹം നിർവ്വഹിക്കും.
നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം. ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ കർദിനാളായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് . ഡിസംബർ ഏഴിനായിരുന്നു ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി ഉയർത്തപ്പെട്ടത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 25, 2025 8:04 AM IST