advertisement

ടൈറ്റാനിക് ഗാനം തിരഞ്ഞെടുപ്പ് റാലിയിൽ അനുവാദമില്ലാതെ ഉപയോഗിച്ചു; ട്രംപിനെതിരെ ഗായിക സെലിന്‍ ഡിയോണ്‍

Last Updated:

'മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ 'എന്ന ഗാനമാണ് ട്രംപ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചത്

തെരഞ്ഞെടുപ്പ് റാലിയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഡോണാള്‍ഡ് ട്രംപിനെതിരെ (Donald Trump) രൂക്ഷ വിമർശനവുമായി ഗായിക സെലിന്‍ ഡിയോണ്‍ (Celine Dion). 1997 ൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന സിനിമയ്ക്കായി ഡിയോൺ ആലപിച്ച 'മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ 'എന്ന ഗാനമാണ് ട്രംപ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചത്. വെള്ളിയാഴ്ച മൊണ്ടാനയിലായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടത്തിയത്.
തങ്ങളുടെ ഗാനം ഉപയോഗിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പില്‍ ഡിയോണിൻ്റെ മാനേജ്‌മെൻ്റ് ടീമും സോണി മ്യൂസിക് എൻ്റർടൈൻമെൻ്റ് കാനഡയും പ്രതികരിച്ചു. ഇതിന് പിന്നാലെ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിവാദമായിരിക്കുകയാണ്. നിരവധി ആളുകളുടെ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ടൈറ്റാനിക് പോലെ മുങ്ങുന്ന കപ്പലായി ചിലർ ഉപമിക്കുകയും ചെയ്തു. ഡിയോണിൻ്റെ 'മൈ ഹാർട്ട് വില്‍ ഗോ ഓണ്‍' ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു ഗാനം കൂടിയാണ്.
advertisement
ഏകദേശം 1.8 കോടി കോപ്പികൾ വിറ്റഴിച്ച ഈ ഗാനം ആലപിച്ചതിന് സെലിന്‍ ഡിയോണിന് ഓസ്കാർ, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പടെ ഒന്നിലധികം തവണ ഗ്രാമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഈഫൽ ടവറിൽ ഡിയോൺ അവതരിപ്പിച്ച സംഗീത പരിപാടിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും നേർക്കുനേർ കനത്ത പോരാട്ടം നടത്തുന്നതിനിടയിലാണ് സെലിന്‍ ഡിയോണിന്റെ ഗാനം ട്രംപിനെതിരെ വിവാദമായി ഉയർന്നിരിക്കുന്നത്.
ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിനെ തെരഞ്ഞെടുത്തത് മുതൽ ട്രംപിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് പലയിടത്തുനിന്നും ഉയരുന്നത്. ജൂലൈ 21 നാണ് പ്രസിഡൻ്റ് ജോ ബൈഡന്റെ മത്സരത്തില്‍ നിന്ന് പിന്മാറിയത്. പിന്നാലെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപുമായുള്ള മത്സരത്തിന് കമലയെ പാർട്ടി തെരഞ്ഞെടുത്തത് . കമലക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മിനസോട്ട ഗവർണർ ടിം വാൾസ് കൂടി എത്തുന്നത്തോടെ ട്രംപിന് ഈ തെരഞ്ഞെടുപ്പ് കനത്ത മത്സരമായി മാറും എന്നതിൽ സംശയമില്ല.
advertisement
Summary: Celine Dion against Donald Trump for unauthorised use of Titanic song for election campaign
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ടൈറ്റാനിക് ഗാനം തിരഞ്ഞെടുപ്പ് റാലിയിൽ അനുവാദമില്ലാതെ ഉപയോഗിച്ചു; ട്രംപിനെതിരെ ഗായിക സെലിന്‍ ഡിയോണ്‍
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement