പ്രതിഷേധം കനത്തു; പാക് സർവകലാശാലകളിൽ ഹോളി നിരോധിക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു

Last Updated:

ഹോളി ആഘോഷം രാജ്യത്തിന്റെ ഇസ്ലാമിക ഐക്യത്തെ ഇല്ലാതാക്കുമെന്ന ആശങ്കയെ തുടർന്നാണ് നിരോധിക്കാൻ തീരുമാനമെടുത്തത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പാക് സർവകലാശാലകളിൽ ഹോളി നിരോധിക്കണമെന്ന പാക്കിസ്ഥാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ഉത്തരവ് വിവാദങ്ങളെ തുടർന്ന് പിൻവലിച്ചു. ഹോളി ആഘോഷം രാജ്യത്തിന്റെ ഇസ്ലാമിക ഐക്യത്തെ ഇല്ലാതാക്കുമെന്ന ആശങ്കയെ തുടർന്നാണ് സർവ്വകലാശാലകളിൽ ഹോളി നിരോധിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനമെടുത്തത്. ഇസ്ലാമാബാദിലെ ക്വയ്ദ്-ഇ-അസം യൂണിവേഴ്സിറ്റി കാമ്പസിലെ വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നായിരുന്നു നടപടി. ‘പാകിസ്ഥാനിലെ ഏറ്റവും വലിയ ഹോളി ആഘോഷം’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്.
നൂറുകണക്കിന് വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതും പരസ്പരം നിറങ്ങൾ വാരിയെറിയുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഹോളിക്ക് ശേഷം രണ്ടുമാസം കഴിഞ്ഞ് ക്യാമ്പസുകൾ തുറന്നതിനാൽ ആഘോഷങ്ങൾ വൈകുകയായിരുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമൂഹിക- സാംസ്‌കാരിക മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം ആണെന്നും രാജ്യത്തിന്റെ ഇസ്‌ലാമിക സ്വത്വത്തെ ബാധിക്കും എന്നും ഉന്നത വിദ്യാഭ്യാസ കമ്മീഷൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ആഘോഷങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിൽ കമ്മീഷൻ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
advertisement
അതേസമയം ഈ ഉത്തരവിൽ പലരും പ്രതിഷേധം അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. പ്രധാനമായും സിന്ധിൽ നിന്നുള്ള ന്യൂനപക്ഷ ഹിന്ദു വിദ്യാർത്ഥികൾക്കായി കോളേജ് വർഷങ്ങളായി ഹോളി പരിപാടികൾ സംഘടിപ്പിച്ചിരന്നു. സർവ്വകലാശാലയിലെ സാംസ്‌കാരിക കൂട്ടായ്മയായ മെഹ്‌റാൻ സ്റ്റുഡന്റ്‌സ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്. സഹിഷ്ണുതയില്ലായ്മയുടെ പ്രതിഫലനമാണ് കമ്മീഷൻ പുറത്തുവിട്ട നോട്ടീസെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി ബിഷാരത്ത് അലി പറഞ്ഞു.
” നമ്മുടെ സാംസ്കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനും നിറങ്ങളിലൂടെ സന്തോഷം പങ്കിടാനും ആണ് ഞങ്ങൾ ശ്രമിക്കുന്നത് . ഹിന്ദുക്കൾ മാത്രമല്ല ഗിൽജിത്-ബാൾട്ടിസ്ഥാൻ, ബലൂചിസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ആഘോഷത്തിൽ പങ്കെടുക്കുന്നു. കാമ്പസിൽ നൂറോളം ഹിന്ദു വിദ്യാർത്ഥികളുണ്ട്. ഈ ആഘോഷം അവർക്കുള്ള ഞങ്ങളുടെ സമ്മാനമായിരുന്നു, ”എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹോളി സംഘടിപ്പിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നു. പരിപാടിക്ക് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ ഗാർഡുകളെ അയച്ചിരുന്നു. എച്ച്ഇസിയുടെ നോട്ടീസ് വിദ്യാർത്ഥികളെ ഒന്നടകം അമ്പരപ്പിച്ചുവെന്നും അലി പ്രതികരിച്ചു.
advertisement
”ഇത് അടിസ്ഥാന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇത് ഏകപക്ഷീയമാണ്. ഞങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കും. ഇത്തരം നടപടികൾ കൂടുതൽ തീവ്രവാദ ചിന്താഗതികൾ സൃഷ്ടിക്കും” ലാഹോർ ആസ്ഥാനമായുള്ള വിദ്യാർത്ഥി സംഘടനയായ ഹഖൂഖ് ഇ ഖൽഖിന്റെ വൈസ് പ്രസിഡന്റും അഭിഭാഷകനുമായ ഹൈദർ ബട്ട് ചൂണ്ടികാട്ടി. ഇത്തരം പ്രസ്താവനകൾ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന തോന്നലിലേക്കും കൂടുതൽ മതതീവ്രവാദത്തിലേക്കും നയിക്കാം . മുസ്ലീം ഭൂരിപക്ഷമായ നമുക്ക് നമ്മുടെ ഉത്സവങ്ങൾ ആഘോഷിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് അവർക്ക് കഴിയില്ല എന്നും ഹൈദർ ബട്ട് ചോദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
പ്രതിഷേധം കനത്തു; പാക് സർവകലാശാലകളിൽ ഹോളി നിരോധിക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement