ഓക്സിജന്‍ തീരാൻ മണിക്കൂറുകൾ മാത്രം; അഞ്ചു പേരുമായി ടൈറ്റൻ കാണാമറയത്ത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട അന്തർവാഹിനി ടൈറ്റന്‍ ഇപ്പോഴും കാണാമറയത്ത്. ടൈറ്റനിലെ ഓക്സിജൻ തീരാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു.
അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്‌സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍ കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വാഹനത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയാണ് അഞ്ചു യാത്രക്കാരുമായി ടൈറ്റന്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണുന്നതിനായി യാത്ര ആരംഭിച്ചത്.
Also Read-ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി; തിരച്ചിൽ ശക്തം
സമുദ്രാന്തര്‍ഭാഗത്തേക്ക് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു. കാനഡ, യു.എസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യാപമായ തിരച്ചില്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. അപ്രത്യക്ഷമായതിന് സമീപത്തുനിന്ന്, ചൊവ്വാഴ്ച ശബ്ദതരംഗങ്ങള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തെത്തിയത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാലും അന്തർവാഹിനി കണ്ടെത്താനായിട്ടില്ല.
advertisement
22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനിയാണ് ടൈറ്റൻ. ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. 13123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്‍കുന്ന വിവരം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 22, 2023 9:49 AM IST