ക്രിക്കറ്റ് കളിക്കിടെ സംഘർഷം; വെടിവയ്പ്പിൽ ഏഴ് മരണം

News18 Malayalam
Updated: November 26, 2018, 9:56 AM IST
ക്രിക്കറ്റ് കളിക്കിടെ സംഘർഷം; വെടിവയ്പ്പിൽ ഏഴ് മരണം
  • Share this:
പെഷവാർ: ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ തര്‍ക്കം പാകിസ്താനിൽ ഏഴുപേരുടെ ജീവനെടുത്തു. പാകിസ്താനിലെ ഖെബര്‍ പക്ഷ്ത്വാ പ്രവിശ്യയിലെ അബോട്ടാബാദ് ജില്ലയിലാണ് സംഭവം. കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരാതിപ്പെടാന്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തിയ ഇരു സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു.

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം; 5 വർഷംവരെ ജയിൽശിക്ഷ

എന്നാല്‍ പൊലീസ് പോസ്റ്റില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് തിരിയുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം വെടിയുതിര്‍ത്തതോടെയാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരു സംഘത്തിലെ മുന്നുപേരും എതിര്‍ സംഘത്തിലെ നാലുപേരുമാണ് പേരുമാണ് മരിച്ചത്.

കന്നഡ നടനും മുൻമന്ത്രിയുമായ അംബരീഷ് അന്തരിച്ചു

റാഷ്ദ് ഖാന്‍, ഷൊഹറാബ് ഖാന്‍, ഉസ്മാന്‍ എന്നിവരും മറു സംഘത്തിലെ മുഖ്താര്‍ ഷാ, അന്‍വര്‍ ഷാ, ഷൗക്കത്ത് ഷാ എന്നിവരുമാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. പരിക്കേറ്റ സലീം എന്ന യുവാവിനെ അബോട്ടാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

First published: November 25, 2018, 7:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading