അതിരിക്കട്ടെ, ഡെന്മാര്‍ക്കിൽ ഇടതുപക്ഷത്തിന് എന്തു സംഭവിച്ചു?

Last Updated:

പൊതുമേഖലയിൽ പണം ചെലവഴിക്കുന്നത് വർദ്ധിപ്പിക്കുമെന്നതും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുകയുടെ അളവ് 2030ഓടെ 70 ശതമാനമായി കുറയ്ക്കും എന്നതുമാണ് ഈ ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാന പ്രഖ്യാപനങ്ങൾ.

കോപ്പൻഹേഗൻ: ഇടതുപക്ഷത്തിന് ഒന്നിനു പിറകെ ഒന്നായി തിരിച്ചടികൾ നേരിടുന്നതിൽ സങ്കടപ്പെട്ടിരിക്കുന്നവർക്ക് ഡെന്മാർക്കിൽ നിന്നൊരു സന്തോഷവാർത്ത. സ്കാൻഡനേവിയൻ രാജ്യമായ ഡെൻമാർക്കിലാണ് മധ്യ - ഇടതുപക്ഷം അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയെന്ന് മാത്രമല്ല ജനപ്രീതികരമായ ചില പ്രഖ്യാപനങ്ങളും നടത്തി സർക്കാർ.
സോഷ്യൽ ഡെമോക്രാറ്റിക് നേതാവായ, 41 വയസുള്ള മെറ്റെ ഫ്രഡറിക്സെൻ ആണ് ഡെൻമാർക്ക് പ്രധാനമന്ത്രി. രാജ്യത്തിന്‍റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മെറ്റെ.
പൊതുമേഖലയിൽ പണം ചെലവഴിക്കുന്നത് വർദ്ധിപ്പിക്കുമെന്നതും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുകയുടെ അളവ് 2030ഓടെ 70 ശതമാനമായി കുറയ്ക്കും എന്നതുമാണ് ഈ ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാന പ്രഖ്യാപനങ്ങൾ. മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.
advertisement
മൂന്ന് ഇടതുപക്ഷ പാർട്ടികളുമായി കരാറിൽ ഏർപെട്ടാണ് ഫ്രെഡറിക്സെൻ അധികാരത്തിൽ എത്തിയത്. സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിച്ചെന്ന് ഫ്രെഡറിക്സെൻ തന്നെ ആയിരുന്നു മാധ്യമങ്ങളെ അറിയിച്ചത്. തങ്ങൾ ഇപ്പോൾ ലക്ഷ്യത്തിലെത്തിയെന്നും തങ്ങളെ അധികാരത്തിൽ എത്തിച്ചവരുടെ പ്രതീക്ഷകൾ പ്രാവർത്തികമാക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.
ഡെൻമാർക്ക് പൊതു തെരഞ്ഞെടുപ്പിൽ ജൂൺ അഞ്ചിനായിരുന്നു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
അതിരിക്കട്ടെ, ഡെന്മാര്‍ക്കിൽ ഇടതുപക്ഷത്തിന് എന്തു സംഭവിച്ചു?
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement