advertisement

ഷൂട്ടിംഗ് ഇപ്പോഴൊന്നുമില്ലേ? രജനികാന്ത്, കമൽ ഹാസൻ ചിത്രം 'KH X RK' സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ്

Last Updated:

രജനീകാന്തും കമൽഹാസനും അവസാനമായി ഒരുമിച്ചഭിനയിച്ചത് 1979ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത 'നിനൈത്തലേ ഇനിക്കും' എന്ന ചിത്രത്തിലാണ്

KH X RK
KH X RK
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് (Rajinikanth), കമൽ ഹാസൻ (Kamal Haasan) ചിത്രം KH x RK യെക്കുറിച്ചുള്ള വാർത്തകളിൽ ആരാധകർ ആവേശഭരിതരാണ്. സൂപ്പർ നടന്മാരായ രജനീകാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം. കഥാതന്തുവിനെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി വച്ചിരിക്കെ, അടുത്തിടെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ ഷൂട്ടിംഗിനെക്കുറിച്ച് സംസാരിക്കുകയും 2027 ൽ ചിത്രീകരണം ആരംഭിക്കുമെന്ന് സൂചന നൽകുകയും ചെയ്തു.
ഇന്ത്യാ ടുഡേയുമായുള്ള സംഭാഷണത്തിൽ, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. “അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ഞാൻ കരുതുന്നു. സിനിമയ്ക്ക് ചുറ്റും ധാരാളം ഹൈപ്പും ബഹളവുമുണ്ട്.”
സംഗീതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മുമ്പ് രണ്ട് താരങ്ങൾക്കുമായി നിരവധി ഹൈ-എനർജി മാസ് ട്രാക്കുകൾ താൻ സൃഷ്‌ടിച്ചെന്ന് പറഞ്ഞ അനിരുദ്ധ്, ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കണം എന്ന ആഗ്രഹത്തിൽ പ്രൊമോയുടെ വൈബിന് അനുയോജ്യമായ ഒരു റെട്രോ ട്യൂൺ തിരഞ്ഞെടുത്തു.
കിംവദന്തികൾക്ക് വിരാമമായി നിർമാണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് ഒരു ബിഹൈൻഡ് ദി സീൻ ദൃശ്യം പങ്കിട്ടിരുന്നു. രജനീകാന്തും കമൽഹാസനും സെറ്റിൽ സംവിധായകൻ നെൽസണും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രൊമോ ഷൂട്ട് ചെയ്യുന്നതായി ഈ ദൃശ്യത്തിൽ കാണാം. ഡിജിറ്റലായി സൃഷ്‌ടിച്ചു എന്ന് ആരോപിക്കപ്പെടുന്ന എക്സ്ട്രാ താരങ്ങൾ സ്വാഭാവികമായി സഞ്ചരിക്കുന്നത് കാണാം. ഷോട്ടുകൾ പൂർത്തിയാക്കിയ ശേഷം രജനീകാന്തും കമലും കെട്ടിപ്പിടിക്കുന്നതോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്.
advertisement
ഈ പ്രോജക്ടിനെ ചുറ്റിപ്പറ്റിയുള്ള ആവേശം മനസ്സിലാക്കാവുന്നതേയുള്ളൂ. രജനീകാന്തും കമൽഹാസനും അവസാനമായി ഒരുമിച്ചഭിനയിച്ചത് 1979ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത 'നിനൈത്തലേ ഇനിക്കും' എന്ന ചിത്രത്തിലാണ്. അതിനുമുമ്പ്, അപൂർവ രാഗങ്ങൾ, ആന്തുലേനി കഥ, പത്തിനാറ് വയതിനിലെ, ഇളമൈ ഊഞ്ഞാൽ ആടുകിറത് തുടങ്ങിയ ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചു.
പതിറ്റാണ്ടുകളായി, രണ്ട് അഭിനേതാക്കളും അവരുടേതായ വ്യക്തിഗത കരിയർ കെട്ടിപ്പടുത്തു. അപൂർവമായി മാത്രമേ അവർ വീണ്ടും കണ്ടുമുട്ടിയിട്ടുള്ളൂ. അതിനാൽ നെൽസന്റെ സംവിധാനത്തിൽ അവർ വീണ്ടും ഒന്നിക്കുമെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ, അത് തമിഴ് സിനിമയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായി മാറി.
advertisement
Summary: Fans are buzzing with excitement as news continues to build around the highly anticipated film project KH x RK — an on-screen reunion of superstars Rajinikanth and Kamal Haasan. While details about the plot and cast remain tightly under wraps, recently Composer Anirudh Ravichander spoke about the film’s shooting and hinted that it could begin in 2027
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷൂട്ടിംഗ് ഇപ്പോഴൊന്നുമില്ലേ? രജനികാന്ത്, കമൽ ഹാസൻ ചിത്രം 'KH X RK' സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ്
Next Article
advertisement
പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ പി കെ ശശി; 'തീവ്രത'യോടെ സ്വീകരിച്ച് പ്രവർത്തകർ
പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ പി കെ ശശി; 'തീവ്രത'യോടെ സ്വീകരിച്ച് പ്രവർത്തകർ
  • പാലക്കാട്ടെ മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ കൺവെൻഷൻ പി കെ ശശിയുടെ ഉദ്ഘാടനം വൻസ്വീകരണമായി

  • വിമതരുടെ കൂട്ടായ്മയല്ല, വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷനാണിതെന്ന് പി കെ ശശി

  • മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് അഞ്ഞൂറിലധികംപേർ പങ്കെടുത്ത് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു

View All
advertisement