Obama | ഒബാമ ദമ്പതികള്‍ വേര്‍പിരിയുന്നുവോ? ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മിഷേല്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്
- Published by:meera_57
- news18-malayalam
Last Updated:
സത്യപ്രതിജ്ഞാ ചടങ്ങില്‍ മിഷേല്‍ ഒബാമ പങ്കെടുക്കില്ലെന്ന് ഒബാമയുടെ ഓഫീസ് സ്ഥിരീകരണം നല്‍കി
ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ (Barack Obama) ഭാര്യ മിഷേല്‍ ഒബാമ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മിഷേല്‍ ഒബാമ പങ്കെടുക്കില്ലെന്ന് ഒബാമയുടെ ഓഫീസ് സ്ഥിരീകരണം നല്‍കിയിരുന്നു. ഇതോടെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ബരാക് ഒബാമയും മിഷേലും വിവാഹമോചനത്തിന്റെ വക്കിലാണെന്ന് ചിലര്‍ എക്‌സില്‍ കമന്റിട്ടു. 1982ല്‍ ബരാക് ഒബാമ എഴുതിയ കത്തുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ചിലരുടെ ഈ നിഗമനം. എന്നാല്‍ 2024 മെയ് മാസത്തിലാണ് മിഷേലിന്റെ അമ്മ മരിയന്‍ റോബിന്‍സണ്‍ മരിച്ചത്. അമ്മ മരിച്ച ദുഃഖത്തിലാണ് മിഷേല്‍ ഇപ്പോഴുമെന്ന് ചിലര്‍ പറഞ്ഞു. അതുകൊണ്ടാകാം പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് ഒരുവിഭാഗം പറയുന്നത്.
ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേല്‍ ഒബാമ ഒരു ഔദ്യോഗിക പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങിലും മിഷേല്‍ പങ്കെടുത്തിരുന്നില്ല. ബരാക് ഒബാമ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിനിടെ ബരാക് ഒബാമ ട്രംപുമായി സംസാരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
advertisement
1989ലാണ് ബരാക് ഒബാമയും മിഷേലും പ്രണയത്തിലായത്. 1992ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. അതേസമയം മനഃപൂര്‍വ്വമാണ് മിഷേല്‍ ഒബാമ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
"ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയല്ല മിഷേല്‍ ഒബാമ. എവിടെയൊക്കെ എത്തണമെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്," ഒബാമയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
"മനസില്ലാമനസോടെയാണ് മിഷേല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. അവര്‍ ഐക്യത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ട്രംപിന്റെ കാര്യത്തില്‍ അല്ലായിരുന്നു. അവര്‍ക്ക് ഒന്നും പറയാനില്ല. അവരുടെ അഭാവം ഒരുപാട് കാര്യങ്ങള്‍ സൂചിപ്പിക്കുന്നു," അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
advertisement
Summary: Divorce rumors begins to circulate as Michelle Obama, wife of Barack Obama, is unlikely to attend Donald Trump's swearing-in ceremony on January 20, 2025
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 17, 2025 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Obama | ഒബാമ ദമ്പതികള്‍ വേര്‍പിരിയുന്നുവോ? ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മിഷേല്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്