12 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ട്രംപ് വിലക്കേർപ്പെടുത്തി

Last Updated:

ക്യൂബ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തി

ഡോണൾഡ് ട്രംപ് (Image Credit: Reuters)
ഡോണൾഡ് ട്രംപ് (Image Credit: Reuters)
വാഷിങ്ടണ്‍: 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും.
ക്യൂബ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഭാഗിക വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
കൊളറാഡോയിലെ ബൗള്‍ഡറില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ശരിയായ പരിശോധനയ്ക്ക് വിധേയരാകാത്ത വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് വിലയിരുത്തിയാണ് നടപടി. “കൊളറാഡോയിലെ ബൗൾഡറിൽ അടുത്തിടെ നടന്ന ഭീകരാക്രമണം, ശരിയായ പരിശോധനയ്ക്ക് വിധേയരാകാത്ത വിദേശ പൗരന്മാരുടെ പ്രവേശനം നമ്മുടെ രാജ്യത്തിന് ഉയർത്തുന്ന അങ്ങേയറ്റത്തെ അപകടങ്ങളെ അടിവരയിടുന്നു.” - ഓവൽ ഓഫീസിൽ നിന്ന് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞു.
advertisement
പ്രസിഡന്റ് ട്രംപ് പുതുതായി പുറപ്പെടുവിച്ച യാത്രാ നിയന്ത്രണങ്ങളെ തന്റെ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ ശക്തമായ വിലക്കിനോടാണ് താരതമ്യം ചെയ്തത്. ഇത് പ്രധാനമായും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ളതും ആഗോളതലത്തിൽ വ്യാപകമായ യാത്രാ തടസ്സങ്ങൾക്ക് കാരണമായതുമാണ്. 2017 ലെ നടപടി യൂറോപ്പിലുടനീളം അനുഭവപ്പെട്ടതിന് സമാനമായ ആക്രമണങ്ങൾ യുഎസിൽ തടഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.
“യൂറോപ്പിൽ സംഭവിച്ചത് അമേരിക്കയിൽ സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല,” ട്രംപ് പ്രഖ്യാപിച്ചു. “സുരക്ഷിതമായും വിശ്വസനീയമായും പരിശോധിക്കാനും സ്ക്രീൻ ചെയ്യാനും കഴിയാത്ത ഒരു രാജ്യത്തുനിന്നും ഞങ്ങൾക്ക് തുറന്ന കുടിയേറ്റം അനുവദിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇന്ന് ഞാൻ യെമൻ, സൊമാലിയ, ഹെയ്തി, ലിബിയ, മറ്റ് നിരവധി രാജ്യങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയാണ്.”- ട്രംപ് പറഞ്ഞു.
advertisement
"അമേരിക്കയിൽ ആയിരിക്കുക എന്നത് വെനിസ്വേലക്കാർക്ക് മാത്രമല്ല, ആർക്കും വലിയ അപകടമാണ്" - വിലക്ക് പ്രഖ്യാപനത്തോട് ‌പ്രതികരിച്ചുകൊണ്ട് വെനസ്വേലയുടെ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വ്യക്തമാക്കി. പൗരന്മാർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
Summary: US President Donald Trump on Wednesday signed a new travel ban targeting 12 countries, including Afghanistan, Iran, and Yemen—reviving a contentious policy from his first term
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
12 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ട്രംപ് വിലക്കേർപ്പെടുത്തി
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement