'ഇന്ത്യയില്‍ വോട്ടിംഗ് പ്രോത്സാഹനത്തിന് ' അമേരിക്ക നല്‍കി വന്നിരുന്ന 21 മില്ല്യണ്‍ ഡോളർ സഹായം നിര്‍ത്തലാക്കി

Last Updated:

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായമാണ് ഡോജ് നിര്‍ത്തലാക്കിയത്

News18
News18
ഇന്ത്യയില്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാന്‍ യുഎസ് നല്‍കി വന്നിരുന്ന 21 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) നിര്‍ത്തലാക്കി. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായമാണ് ഡോജ് നിര്‍ത്തലാക്കിയത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യയ്ക്കുള്ള ധനസഹായവും.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി നല്‍കി വന്ന 21 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയും ബംഗ്ലാദേശിന്റെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത 29 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിയും വെട്ടിക്കുറയ്ക്കാന്‍ യുഎസ് തീരുമാനിച്ചതായി ഡോജ് അറിയിച്ചു. ''യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കുകയാണ്,'' മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
advertisement
ബജറ്റ് വെട്ടിക്കുറച്ചില്ലെങ്കില്‍ അമേരിക്ക പാപ്പരാകുമെന്ന് ഇലോണ്‍ മസ്‌ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്ന ബജറ്റ് പുനഃസ്ഥാപനവുമായി പുതിയ നടപടി യോജിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരുവരും സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. ഡോജ് നടത്തിയ ഏറ്റവും പുതിയ നീക്കം സംബന്ധിച്ച് ഇരുനേതാക്കളുടെയും പ്രസ്താവനയിലോ പത്രസമ്മേളനത്തിലോ പരാമര്‍ശമില്ലായിരുന്നു.
advertisement
ബംഗ്ലാദേശില്‍ രാഷ്ട്രീയ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ജനാധിപത്യ ഭരണം ശക്തിപ്പെടുത്തുന്നതിനുമായാണ് യുഎസ് 29 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കുന്നത്. പ്രതിഷേധത്തിന് പിന്നാലെ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സൈന്യം പുറത്താക്കിയതിനെ തുടര്‍ന്ന് രാജ്യം ഇപ്പോള്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നുണ്ട്.
അതേസമയം, ഇന്ത്യയ്ക്ക് യുഎസ് 21 മില്ല്യണ്‍ ഡോളര്‍ ധനസഹായം നല്‍കി വന്നിരുന്നു എന്നതിനെതിരേ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ''തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ പ്രക്രിയ ശക്തിപ്പെടുന്നതിനുമുള്ള കണ്‍സോര്‍ഷ്യത്തിന് 486 മില്ല്യണ്‍ ഡോളറാണ് യുഎസ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ മോള്‍ഡോവോയിലെ ''രാഷ്ട്രീയ പ്രക്രിയയിലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്'' 22 മില്ല്യണ്‍ ഡോളറും ഇന്ത്യയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തിന് 21 മില്ല്യണ്‍ ഡോളറുമാണ് നല്‍കുന്നത്. ഇത് തീര്‍ച്ചയായും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണ്. ഇതില്‍ ആര്‍ക്കാണ് നേട്ടം? ഭരണകക്ഷിയല്ലെന്ന് ഉറപ്പുണ്ട്,'' ബിജെപിയുടെ സാമൂഹിക മാധ്യമ തലവന്‍ അമിത് മാളവ്യ പറഞ്ഞു.
advertisement
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പുറമെ, ലൈബീരിയ, മാലി, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, കംബോഡിയ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും നല്‍കി വന്നിരുന്ന സാമ്പത്തിക സഹായവും നിറുത്തലാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യയില്‍ വോട്ടിംഗ് പ്രോത്സാഹനത്തിന് ' അമേരിക്ക നല്‍കി വന്നിരുന്ന 21 മില്ല്യണ്‍ ഡോളർ സഹായം നിര്‍ത്തലാക്കി
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement