COVID 19 | 'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ

Last Updated:

''ലോകത്തെ മുഴുവന്‍ അപകടത്തിലാക്കുകയാണ് ചൈന ചെയ്തിരിക്കുന്നത്. എങ്ങനെയാണ് വവ്വാല്‍, പട്ടി, പൂച്ച എന്നിവയെ കഴിക്കാന്‍ സാധിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല''

ലാഹോർ: കൊറോണ വൈറസ് ബാധ ലോകമാകെ പടർന്നുപിടിക്കുന്നതിന് പിന്നാലെ ചൈനീസ് ജനതയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍.
ചൈനക്കാരുടെ ആഹാര രീതിയെ വിമര്‍ശിച്ച അക്തര്‍, ഇതാണ് ഇപ്പോള്‍ ലോകത്തിന് മുഴുവന്‍ ഭീഷണിയായിരിക്കുന്നതെന്നും തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് താരം ചൈനക്കെതിരേ സംസാരിക്കുന്നത്.
''എന്തിനാണ് നിങ്ങള്‍ വവ്വാല്‍ തുടങ്ങിയ ജീവികളെ കഴിക്കുന്നതെന്നും അവയുടെ രക്തവും മൂത്രവുമടക്കം കുടിക്കുന്നതെന്നും മനസിലാകുന്നില്ല. എന്നിട്ട് ഇതിലൂടെ വൈറസുകള്‍ ലോകമെമ്പാടും പടരുന്നു. ചൈനയിലെ ജനങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ലോകത്തെ മുഴുവന്‍ അപകടത്തിലാക്കുകയാണ് ചൈന ചെയ്തിരിക്കുന്നത്. എങ്ങനെയാണ് വവ്വാല്‍, പട്ടി, പൂച്ച എന്നിവയെ കഴിക്കാന്‍ സാധിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല''- അക്തര്‍ പറഞ്ഞു.
advertisement
You may also like:'റവന്യൂ മാത്രം നോക്കരുത്'; ആദ്യം അടയ്ക്കേണ്ടത് ബാറുകളെന്ന് കെ.എസ് ശബരിനാഥൻ MLA [NEWS]ഏതൊക്കെയാണ് ആ സ്റ്റേഷനുകൾ? കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കർശന പരിശോധനയെന്ന് മുഖ്യമന്ത്രി [PHOTO]ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും, കാരണം...! സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിഗ് ബോസ് താരം [NEWS]
ലോകം മുഴുവൻ നിശ്ചലമാകാൻ പോവുകയാണ്. ഇത് വിനോദ സഞ്ചാരമേഖലയേയും സാമ്പത്തിക മേഖലയേയും സാരമായി ബാധിച്ചിരിക്കുകയാണ്. ലോകമാകെ അപകടത്തിലാണ്. - അക്തർ പറഞ്ഞു. ഇതിനു പിന്നാലെ തന്റെ പ്രതികരണം അക്തര്‍ ഒന്ന് മയപ്പെടുത്തി. താന്‍ ചൈനയിലെ ജനങ്ങള്‍ക്കെതിരെയല്ല പറഞ്ഞതെന്നും അവിടത്തെ മൃഗ സംരക്ഷണത്തെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ''ഞാന്‍ ചൈനീസ് ജനതയ്‌ക്കെതിരല്ല. മൃഗ സംരക്ഷണ നിയമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാകാം, പക്ഷേ അത് നിങ്ങള്‍ക്ക് യാതൊരു തരത്തിലും ഗുണകരമാകുന്നില്ല. ഇപ്പോള്‍ ഇത് മനുഷ്യരാശിയെ നശിപ്പിക്കുകയാണ്. നിങ്ങള്‍ക്ക് അങ്ങനെ കണ്ണില്‍ കണ്ടതിനെയെല്ലാം കഴിക്കാനാവില്ല'', അക്തര്‍ പറഞ്ഞു.
advertisement
കോവിഡ്19 ഭീതിയെ തുടര്‍ന്ന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ പാക ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതാണ് അക്തറിനെ പ്രകോപിച്ചത്. ''എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാകിസ്താനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യമായി രാജ്യത്ത് നടക്കുന്ന പി.എസ്.എല്ലും ഇപ്പോള്‍ അപകടത്തിലാണ്. വിദേശ താരങ്ങളെല്ലാം തന്നെ മടങ്ങിപ്പോകുന്നു. കളികളെല്ലാം അടച്ചിട്ട സ്‌റ്റേഡിയത്തിലും'', അക്തര്‍ ചൂണ്ടിക്കാട്ടി. പുതിയ മൃഗസംരക്ഷണ നിയമം ലോകത്തിന് വേണമെന്നും പാക് മുൻതാരം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/World/
COVID 19 | 'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ
Next Article
advertisement
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
  • നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ആയുധശേഖരണത്തിന് കേരളത്തിൽ നിന്നുള്ള ആയുധവ്യാപാരിയെ സമീപിച്ചു.

  • പ്രക്ഷോഭക്കാർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച ചാറ്റുകൾ പുറത്ത് വന്നു.

  • പ്രക്ഷോഭം നടക്കുന്നതിനിടെ വ്യാജപ്രചാരണങ്ങളും സംഘർഷങ്ങളും വ്യാപകമായി, പ്രക്ഷോഭം അക്രമാസക്തമായി.

View All
advertisement