ഫ്രഞ്ച് തിരഞ്ഞെടുപ്പ്: 200ലേറെ സ്ഥാനാര്‍ത്ഥികള്‍ പിന്മാറാന്‍ കാരണമെന്ത്?

Last Updated:

ഒന്നാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്താണ് വോട്ടെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ അവരെ പ്രേരിപ്പിച്ചത്? അതേപ്പറ്റി നമുക്ക് പരിശോധിക്കാം

ഫ്രാന്‍സില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ 200 ലധികം സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയത്. ജൂണ്‍ 30ന് നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയ്ക്ക് അനുകൂലമായിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ തുടങ്ങിയത്.
ജൂലൈ 7നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ടത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ നാഷണല്‍ റാലി പാര്‍ട്ടി ഫ്രാന്‍സില്‍ അധികാരത്തിലേറുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാന്‍സില്‍ അധികാരത്തിലെത്തുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയെന്ന ഖ്യാതിയും നാഷണല്‍ റാലിയ്ക്ക് സ്വന്തമാകും.
ഒന്നാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്താണ് വോട്ടെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ അവരെ പ്രേരിപ്പിച്ചത്? അതേപ്പറ്റി നമുക്ക് പരിശോധിക്കാം.
ദ്വിമണ്ഡല സഭ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. സെനറ്റ് ആണ് ഉപരിസഭ. നാഷണല്‍ അസംബ്ലിയാണ് അധോസഭ. അധോസഭയായ നാഷണല്‍ അസംബ്ലിയിലെ 577 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് ഫ്രാന്‍സ് സാക്ഷ്യം വഹിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
advertisement
ആദ്യഘട്ടത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടുകയും മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വോട്ടര്‍മാരില്‍ നിന്ന് 25 ശതമാനം വോട്ട് നേടുകയും ചെയ്ത സ്ഥാനാര്‍ത്ഥികള്‍ ഈ ഘട്ടത്തില്‍ വിജയികളായി തിരഞ്ഞെടുക്കപ്പെടും.
ജൂണ്‍ 30 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം 76 സ്ഥാനാര്‍ത്ഥികളാണ് ദേശീയ അസംബ്ലിയിലേക്ക് എത്തിയത്. ബാക്കിയുള്ള 506 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ 7ന് ആണ് നടക്കുക.
മറീന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നയിക്കുന്ന മധ്യപക്ഷം, ഇടതുപക്ഷമായ ന്യു പോപ്പുലാര്‍ ഫ്രണ്ട് എന്നിവയാണ് ഫ്രഞ്ച് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന പ്രധാന കക്ഷികള്‍.
advertisement
എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ മധ്യപക്ഷത്തിന് സാധിച്ചില്ല. എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് മറീന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം.
ഇതോടെ തീവ്രവലതുപക്ഷം അധികാരത്തിലെത്തുന്നത് തടയാനുള്ള ശ്രമത്തിലാണ് മാക്രോണിന്റെ നേതൃത്വത്തിലുള്ള മധ്യപക്ഷം. ഇടതുപക്ഷ പാര്‍ട്ടികളും സമാനമായ നിലപാടാണ് കൈകൊണ്ടിരിക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ ജൂലൈ രണ്ടിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. എന്നാല്‍ ഏകദേശം 218 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നിന്ന് പിന്‍മാറിയത്. അതില്‍ 130 സ്ഥാനാര്‍ത്ഥികള്‍ ന്യൂ പോപ്പുലാര്‍ ഫ്രണ്ടില്‍ നിന്നുള്ളവരായിരുന്നു. 82 പേര്‍ മാക്രോണിന്റെ മധ്യപക്ഷത്ത് നിന്നുള്ളവരുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
advertisement
തീവ്രവലതുപക്ഷ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുകയെന്നത് ലക്ഷ്യമിട്ടാണ് പാര്‍ട്ടികളുടെ ഈ അപ്രതീക്ഷിത നീക്കം. കൂടാതെ രണ്ടാം ഘട്ടത്തില്‍ നാഷണല്‍ റാലി പാര്‍ട്ടിയ്‌ക്കെതിരെയുള്ള ഇടതുപക്ഷ-മധ്യപക്ഷ വോട്ടുകള്‍ ഏകീകരിക്കാനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Summary: At least 200 candidates have dropped out after first round of French polls to the National Assembly on June 30 which saw the far-right National Rally (RN) take the lead, triggering massive protests across several French cities.
മലയാളം വാർത്തകൾ/ വാർത്ത/World/
ഫ്രഞ്ച് തിരഞ്ഞെടുപ്പ്: 200ലേറെ സ്ഥാനാര്‍ത്ഥികള്‍ പിന്മാറാന്‍ കാരണമെന്ത്?
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement