Canada | കാനഡയിൽ സ്ഥിരതാമസമാക്കിയാലോ? മൂന്ന് വർഷത്തിനുള്ളിൽ 13 ലക്ഷം കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് അധികൃതർ
- Published by:user_57
- news18-malayalam
Last Updated:
2021ല്‍, 405,000ലധികം പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വാഗതം ചെയ്തു
കാനഡയില്‍ (Canada) സ്ഥിരതാമസമാക്കാന്‍ (Permanent Settlement) ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. കോവിഡ് മഹാമാരിയ്ക്ക് ശേഷം രാജ്യത്തിന്റെ വളര്‍ച്ച ഉത്തേജിപ്പിക്കാനും ഗുരുതരമായ തൊഴില്‍ ക്ഷാമം പരിഹരിക്കാനും കാനഡ തങ്ങളുടെ ഇമിഗ്രേഷന്‍ (Immigration) ലക്ഷ്യങ്ങൾ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കനേഡിയന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2022-2024 പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.3 ദശലക്ഷം പുതിയ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. 2024ഓടെ മൊത്തം കുടിയേറ്റക്കാര്‍ കനേഡിയന്‍ ജനസംഖ്യയുടെ 1.14% ആകും.
കനേഡിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ഇങ്ങനെയാണ്:
2022-ല്‍: 431,645 സ്ഥിരതാമസക്കാര്‍
2023-ല്‍: 447,055 സ്ഥിരതാമസക്കാര്‍
2024-ല്‍: 451,000 സ്ഥിരതാമസക്കാര്‍
2015 വരെ കാനഡ പ്രതിവര്‍ഷം 250,000 കുടിയേറ്റക്കാരെ സ്വാഗതം ചെയ്തിരുന്നു. 2016ല്‍ അത് പ്രതിവര്‍ഷം 300,000 കുടിയേറ്റക്കാർ എന്നാക്കി ലക്‌ഷ്യം പുതുക്കി. മഹാമാരിയ്ക്ക് മുമ്പ്, പ്രതിവര്‍ഷം ഏകദേശം 340,000 കുടിയേറ്റക്കാരെയായിരുന്നു രാജ്യം ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 കാരണം 2020ല്‍ കുടിയേറ്റം 200,000 ല്‍ താഴെയായി.
advertisement
2021ല്‍, 405,000ലധികം പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വാഗതം ചെയ്തു. കാനഡയുടെ ചരിത്രത്തില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ വന്ന വര്‍ഷമാണ് അത്. കോവിഡ്-19 കാരണം നിലവില്‍ ഏകദേശം 1.8 ദശലക്ഷം വിസാ ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാന്‍ കനേഡിയന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്.
''കാനഡയുടെ 2022-2024 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍, പ്രതിഭാശാലികൾക്കുള്ള ലോകത്തെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ്. കോവിഡാനന്തര സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുകയും കുടുംബങ്ങളെ അവരുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിപ്പിക്കുകയും കാനഡയുടെ മാനുഷിക പ്രതിബദ്ധതകള്‍ നിറവേറ്റുകയും ചെയ്യാൻ ഇത് സഹായിക്കും''. ഇമിഗ്രേഷന്‍ -അഭയാര്‍ത്ഥി-പൗരത്വ വിഭാഗം മന്ത്രി സീന്‍ ഫ്രേസര്‍ പറഞ്ഞു.
advertisement
2022ല്‍ ഏകദേശം 56% പുതിയ കുടിയേറ്റക്കാര്‍ എക്സ്പ്രസ് എന്‍ട്രി, പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം, ടെമ്പററി ടു പെര്‍മനന്റ് റെസിഡന്‍സ് (TR2PR) സ്ട്രീം എന്നിവ മുഖേന എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ''ഇപ്പോള്‍ ക്വാട്ട, പ്രത്യേകിച്ച് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കുള്ള അവസരം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 12-24 മാസത്തെ പ്രോസസ്സിംഗ് സമയപരിധിയ്ക്ക് മാത്രമാണ് അപേക്ഷകര്‍ തയ്യാറാകേണ്ടത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022ലോ അല്ലെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലോ പിആര്‍ വിസ ലഭിക്കും'', അഭിനവ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രസിഡന്റും സ്ഥാപകനുമായ അജയ് ശര്‍മ്മ പറഞ്ഞു.
advertisement
''കാനഡയെ ഇന്നത്തെ നിലയിലെത്തിക്കാൻ കുടിയേറ്റം സഹായിച്ചു. കൃഷിയും മത്സ്യബന്ധനവും മുതല്‍ ഉത്പാദനം, ആരോഗ്യ സംരക്ഷണം, ഗതാഗത മേഖല തുടങ്ങി ഒട്ടുമിക്ക മേഖലകളിലും കാനഡ കുടിയേറ്റക്കാരെ ആശ്രയിക്കുന്നു. ഞങ്ങള്‍ സാമ്പത്തികരംഗത്തിന്റെ വീണ്ടെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുടിയേറ്റമാണ് അതിനുള്ള താക്കോല്‍. 2022-2024 ലെവല്‍സ് പ്ലാനില്‍ വിശദീകരിച്ചിരിക്കുന്ന കുടിയേറ്റ ലക്ഷ്യങ്ങള്‍ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലേക്കും കുടിയേറ്റക്കാരുടെ അളവറ്റ സംഭാവനകള്‍ എത്തിക്കാന്‍ സഹായിക്കും'', എന്ന് മന്ത്രി സീന്‍ ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 17, 2022 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Canada | കാനഡയിൽ സ്ഥിരതാമസമാക്കിയാലോ? മൂന്ന് വർഷത്തിനുള്ളിൽ 13 ലക്ഷം കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് അധികൃതർ