ശത്രുക്കളുടെ ലക്ഷ്യം ഹിസ്ബുല്ലയെ ഇല്ലാതാക്കൽ; 2006ൽ നേടിയതിനേക്കാൾ വലിയ വിജയം ഇസ്രയേലിനെതിരെ നേടി; നഈം ക്വസിം
- Published by:ASHLI
- news18-malayalam
Last Updated:
ലെബനനിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷം ആദ്യമായി ടെലിവിഷനിലൂടെ പ്രതികരിക്കുകയായിരുന്നു നഈം
2006ൽ നേടിയതിനേക്കാൾ വലിയ വിജയം ഇസ്രയേലിനെതിരെ നേടിയെന്ന് ഹിസ്‌ബുല്ല തലവൻ നഈം ക്വസിം. ലെബനനിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷം ആദ്യമായി ടെലിവിഷനിലൂടെ പ്രതികരിക്കുകയായിരുന്നു നഈം. ശത്രുക്കളുടെ ലക്ഷ്യം ഹിസ്ബുല്ലയെ ഇല്ലാതാക്കുകയായിരുന്നു അത് തടഞ്ഞ് നാം വിജയം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഈ കരാർ ഹിസ്‌ബുല്ലയും ഇസ്രേയെലും തമ്മിലുള്ള സംഘർഷത്തിന് അയവ് വരുത്തുമോ എന്ന് വ്യക്തമല്ല. വെടി നിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സൈന്യം ഘട്ടം ഘട്ടമായി അടുത്ത 60 ദിവസത്തിനകം വടക്കൻ ലെബനനിൽ നിന്നും പിൻവാങ്ങും. ഈ പ്രദേശങ്ങളിലേക്ക് ലെബനൻ സൈന്യത്തെ വിന്യസിക്കുകയും ചെയ്യും.
2023 ഒക്ടോബര് 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നൽ ആക്രമണത്തിന് പിന്നാലെ ആയിരുന്നു മേഖലയിലെ യുദ്ധ സാഹചര്യം ഉടലെടുത്തത്. ഇസ്രായേൽ ഹമാസ് സഘർഷങ്ങൾക്കിടയിൽ ലെബനൻ ഇസ്രേലിയലേക്ക് ആക്രമണം നടത്തി. തുടർന്ന് ഇസ്രായേൽ ലെബനനിലേക്കും യുദ്ധ മുഖം തുറന്നു. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് സംഘർഷത്തിൽ 3,961 പേർ കൊല്ലപ്പെടുകയും 16,520 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതെസമയം ഇസ്രായേലിൽ 82 സൈനികരും 47 സാധാരണക്കാരും കൊല്ലപ്പെട്ടു.
advertisement
2006 ഇൽ ഹിസ്‌ബുല്ലഹ് ഇസ്രായേൽ സൈനിക താവളത്തിലേക്ക് മിസൈൽ ആക്രമണം നടത്തുകയും നിയന്ത്രണ രേഖ കടന്ന് 8 സൈനികരെ വധിക്കുകയും രണ്ടു ഇസ്രായേൽ സൈനികരെ തട്ടി കൊണ്ട് പോവുകയും ചെയ്തതോടെയാണ് 34 ദിവസം നീണ്ടു നിന്ന ലെബനൻ ഇസ്രേൽ യുദ്ധം പൊട്ടി പുറപ്പെടുന്നത് .1200 ലെബനീസ് പൗരന്മാരും 158 ഇസ്രേലികളും യുദ്ധത്തിൽകൊല്ലപ്പെട്ടിരുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടലിലൂടെയാണ് വെടി നിർത്തൽ അന്ന് നിലവിൽ വന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 30, 2024 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ശത്രുക്കളുടെ ലക്ഷ്യം ഹിസ്ബുല്ലയെ ഇല്ലാതാക്കൽ; 2006ൽ നേടിയതിനേക്കാൾ വലിയ വിജയം ഇസ്രയേലിനെതിരെ നേടി; നഈം ക്വസിം