ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾ പണം നൽകേണ്ടി വരും; വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാനും ഒമാനും
- Published by:Sarika N
- news18-malayalam
Last Updated:
ഇറാൻ സൈന്യത്തിന്റെ ഏകോപനത്തോടെ മാത്രമേ ഇനി കപ്പലുകൾക്ക് പാതയിലൂടെ കടന്നുപോകാൻ കഴിയൂ എന്ന് ഇറാൻ വിദേശകാര്യ വ്യക്തമാക്കി
ടെഹ്റാൻ: ലോകത്തിലെ മൊത്തം ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇനിമുതൽ ഹോർമുസ് കടലിടുക്കിന്റെ 'അന്താരാഷ്ട്ര സ്വതന്ത്ര പാത' എന്ന പദവി ഇല്ലാതാകുകയും അത് ഇറാന്റെയും ഒമാന്റെയും സാമ്പത്തിക നിയന്ത്രണത്തിലാവുകയും ചെയ്യുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാൻ സൈന്യത്തിന്റെ ഏകോപനത്തോടെ മാത്രമേ ഇനി കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ കഴിയൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ മുന്നോട്ടുവെച്ച പത്തിന സമാധാന പദ്ധതിയിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇത് ഇറാനു വലിയ സാമ്പത്തിക-ഭൗമരാഷ്ട്രീയ നേട്ടങ്ങൾ നൽകുന്ന നീക്കമാണ്. വരാനിരിക്കുന്ന ചർച്ചകൾക്കുള്ള അടിസ്ഥാനരേഖയായി വാഷിംഗ്ടൺ ഈ പത്തിന പദ്ധതി അംഗീകരിച്ചതായാണ് ഇറാൻ അവകാശപ്പെടുന്നത്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുക്കണമെന്ന കർശന നിബന്ധനയോടെയാണ് താൻ ആക്രമണങ്ങൾ നിർത്തിവെച്ചതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ആസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനകളിൽ ഇതുവരെ സൂചനകളില്ല.
advertisement
യുദ്ധഭീതി ഒഴിയുന്നതിന്റെ സൂചനകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഒറ്റദിവസം കൊണ്ട് 20% ഇടിവാണ് രേഖപ്പെടുത്തിയത്. കൊവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. ബാരലിന് 117.63 ഡോളറിൽ നിന്ന് 91.05 ഡോളറിലേക്കാണ് വില താഴ്ന്നത്.
ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ തങ്ങളുടെ പത്തിന നിർദ്ദേശങ്ങളിൽ ഉറച്ചുനിൽക്കും. ഉപരോധങ്ങൾ നീക്കുക, അമേരിക്കൻ സൈന്യം മേഖലയിൽ നിന്ന് പിൻവാങ്ങുക, യുദ്ധനഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇതിലുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Apr 08, 2026 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾ പണം നൽകേണ്ടി വരും; വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാനും ഒമാനും










