യുപിയില്‍ നിന്ന് ടെഹ്‌റാനിലേക്ക്; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്‍ഗാമികളുടെ ബന്ധം
- Published by:meera_57
- news18-malayalam
Last Updated:
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നാണ് ഇവരുടെ കഥ ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഷിയ പണ്ഡിത കേന്ദ്രമായ കിന്റൂര്‍ ഗ്രാമത്തില്‍ നിന്ന്
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കം ഇസ്രായേല്‍ ശക്തമാക്കുമ്പോള്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിരോധത്തിന്റെ മുഖമായി ഉയര്‍ന്നുവന്നിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, തന്ത്രങ്ങള്‍, വാചാടോപങ്ങള്‍ എന്നിവ ലോകമെമ്പാടും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഖമേനിക്കും വളരെ മുമ്പുതന്നെ ഇറാന്റെ വിപ്ലവ സ്വത്വം രൂപപ്പെടുത്തിയത് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു. അതിശകരമെന്നുപറയട്ടെ രണ്ട് നേതാക്കള്‍ക്കും ഇന്ത്യയുമായി ആഴത്തിലുള്ള പൂര്‍വ്വിക ബന്ധം അവകാശപ്പെടാനുണ്ട്.
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നാണ് ഇവരുടെ കഥ ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഷിയ പണ്ഡിത കേന്ദ്രമായ കിന്റൂര്‍ ഗ്രാമത്തില്‍ നിന്ന്. റൂഹുള്ള ഖൊമേനിയുടെ മുത്തച്ഛനും ഖമേനിയുടെ പൂര്‍വ്വികനുമായ സയ്യിദ് അഹമ്മദ് മുസാവി ഹിന്ദി ഏതാണ്ട് 1800-ല്‍ ജനിച്ചത് ഇവിടെയാണ്. സയ്യിദ് അഹമ്മദ് മുസാവി ഹിന്ദി കിന്റൂരിലെ ഒരു ഷിയ പുരോഹിതന്‍ ആയിരുന്നു. 1830-ല്‍ ഇമാം അലിയുടെ ശവകുടീരം സന്ദര്‍ശിക്കുന്നതിനായി ഇദ്ദേഹം ഇറാഖിലേക്ക് പോയി. ക്രമേണ ഇറാനില്‍ സ്ഥിരതാമസമാക്കി.
എന്നാല്‍, ഇന്ത്യന്‍ വംശജന്‍ എന്ന ഐഡന്റിന്റി അദ്ദേഹം തുടര്‍ന്നു. പേരിലെ 'ഹിന്ദി' എന്ന വാക്കും അദ്ദേഹം നിലനിര്‍ത്തി. ഇറാനിയന്‍ ഔദ്യോഗിക രേഖകളില്‍ അത് ഇപ്പോഴും തുടരുന്നു. അദ്ദേഹത്തിന്റെ കുടുംബപ്പേരായ 'ഹിന്ദി' ഇന്ത്യയുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചു. ഇറാനില്‍ സ്ഥിരതാമസമാക്കിയ സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ കുടുംബം 18-ാം നൂറ്റാണ്ടില്‍ ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറി.
advertisement
ആരാണ് ആയത്തുള്ള റൂഹുള്ള ഖൊമേനി?
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപക പിതാവായ റൂഹുള്ള ഖൊമേനിയുടെ പേര് ഇറാന്റെ ചരിത്രത്തിലും ദൈനംദിന ജീവിതത്തിലും ശക്തമായ സാന്നിധ്യം വഹിക്കുന്നു. ബാങ്ക് നോട്ടുകളിലെ കറുപ്പും വെളുപ്പും നിറത്തിലുള്ള ഛായചിത്രങ്ങള്‍ മുതല്‍ ടെഹ്‌റാനിലെ സ്വര്‍ണ്ണ താഴികക്കുടമുള്ള ശവകുടീരം വരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വേരുകള്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ കിന്റൂരില്‍ നിന്നാണെന്ന വസ്തുത ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയൂ.
മുത്തച്ഛന്‍ അഹമ്മദ് മുസാവി ഹിന്ദിയുടെ മതപരമായ ആദര്‍ശങ്ങളും ഇസ്ലാമിക പുനരുജ്ജീവനത്തിനുള്ള ആഹ്വാനങ്ങളും ഖൊമേനിയെ ആഴത്തില്‍ സ്വാധീനിച്ചു. പിന്നീട് അദ്ദേഹം ഷായെ അട്ടിമറിച്ച 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കി. ഖൊമേനിയുടെ തീഷ്ണമായ പ്രസംഗങ്ങളും പ്രഭാഷണ ശൈലിയും ദശലക്ഷകണക്കിന് ആളുകളെ ആകര്‍ഷിച്ച ശബ്ദവും സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ശ്രദ്ധിച്ചു.
advertisement
വടക്കേ ഇന്ത്യയുടെ ഹൃദയഭാഗത്ത് നിശബ്ദമായി ആരംഭിച്ച ഒരു പാരമ്പര്യം വഹിച്ചുകൊണ്ട്, മുത്തച്ഛന്റെ വിശ്വാസത്തിലും വിപ്ലവ മനോഭാവത്തിലും നയിക്കപ്പെട്ട ഖമേനി ഇറാനെ ഒരു ഷിയ ഭരണകൂടമാക്കി മാറ്റുകയും പശ്ചിമേഷ്യന്‍ ഭൂരാഷ്ട്രീയത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക്
ഷിയ ഇസ്ലാമിന്റെ പുണ്യ നഗരങ്ങളിലൊന്നായ നജാഫില്‍ പഠിച്ച ശേഷം സയ്യിദ് അഹമ്മദ് ഇറാനിലെ ഒരു പ്രധാന ഷിയാ തീര്‍ത്ഥാടന നഗരവും ഇമാം റെസ ദേവാലയം സ്ഥിതി ചെയ്യുന്നതുമായ മഷ്ഹദിലേക്ക് താമസം മാറി. അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. ഇറാനിയന്‍ മത സമൂഹവുമായി സംയോജിക്കുകയും അവിടെ പുരോഹിത വരേണ്യവര്‍ഗത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
advertisement
ഏഴാമത്തെ ഷിയാ ഇമാമായ ഇമാം മൂസ അല്‍കാസിമിന്റെ പിന്‍ഗാമികളായ മുസാവി കുടുംബം പരമ്പരാഗതമായി അവരുടെ മതപരവും ആത്മീയവുമായ നേതൃത്വത്തിന്റെ പേരില്‍ ബഹുമാനിക്കപ്പെട്ടിരുന്നു. സയ്യിദ് അഹമ്മദിന്റെ മഷ്ഹദിലെ താമസം ഇറാനിലെ പുരോഹിത വൃത്തങ്ങള്‍ക്കുള്ളില്‍ ഖമേനി കുടുംബത്തിന്റെ ഉയര്‍ച്ചയുടെ തുടക്കമായി.
1939-ല്‍ മഷ്ഹദിലാണ് ആയത്തുള്ള അലി ഖമേനി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് ജവാദ് ഖമേനി ഒരു മതപണ്ഡിതനും സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ പിന്‍ഗാമിയുമായിരുന്നു. ഷിയ ദൈവശാസ്ത്രത്തിലും ഇസ്ലാമിക നിയമശാസ്ത്രത്തിലും വിപ്ലവകരമായ ചിന്തയിലും മുഴുകിയ മതാന്തരീക്ഷത്തിലാണ് യുവ ഖമേനി വളര്‍ന്നത്.
advertisement
അലി ഖമേനി തന്റെ ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ച് പരസ്യമായി വളരെ അപൂര്‍വമായി മാത്രമേ സംസാരിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ കുടുംബപ്പേരും ഇന്ത്യന്‍ മണ്ണുമായുള്ള വംശബന്ധവും പണ്ഡിത വൃത്തങ്ങളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രവുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ഇറാനിയന്‍ സ്രോതസ്സുകള്‍ ഈ വേരുകളെ ചരിത്ര താല്‍പ്പര്യമുള്ള ഒരു പോയിന്റായി പരാമര്‍ശിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 19, 2025 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുപിയില്‍ നിന്ന് ടെഹ്‌റാനിലേക്ക്; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്‍ഗാമികളുടെ ബന്ധം