ചൈനയിൽ നാരങ്ങയ്ക്ക് വൻ ഡിമാൻഡ്; കോവിഡിനെ പ്രതിരോധിക്കാൻ വൈറ്റമിൻ സി കിട്ടാനെന്ന് സൂചന

Last Updated:

പനിയുടെയും ജലദോഷത്തിൻെറയുമൊക്കെ മരുന്നിൻെറ ലഭ്യത രാജ്യത്ത് കുറഞ്ഞ് തുടങ്ങുകയും ചെയ്തിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ചൈനയിൽ നാരങ്ങയുടെ ഡിമാൻഡ് കുത്തനെ ഉയരുന്നു.നാരങ്ങ കർഷകർക്കും കച്ചവടക്കാർക്കും ടൺ കണക്കിന് ഓർഡറുകളാണ് ലഭിക്കുന്നത്. കോവിഡ് കേസുകൾ ഉയർന്നതും പ്രതിരോധത്തിൻെറ ഭാഗമായി നാരങ്ങ കൂടുതലായി ഉപയോ​ഗിക്കുന്നതുമാണ് ഇതിനു കാരണം.കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് നാരങ്ങയുടെ വില കുത്തനെ ഉയരുകയും ചെയ്തു.
“നാരങ്ങ വിപണിയിൽ വലിയ കുതിപ്പാണ് നടക്കുന്നത്,” എന്ന് വെൻ എന്ന് പേരുള്ള ഒരു ചൈനീസ് കർഷകൻ പറയുന്നു. ചൈനയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള അന്യൂ എന്ന ഗ്രാമത്തിലാണ് വെന്നിന്റെ കൃഷിസ്ഥലം. ഏകദേശം 130 ഏക്കർ സ്ഥലത്ത് ഇയാൾ നാരങ്ങ കൃഷി ചെയ്യുന്നുണ്ട്. അന്യൂവിലാണ് ചൈനയുടെ ഏകദേശം 70 ശതമാനം നാരങ്ങ കൃഷിയും നടക്കുന്നത്. കഴിഞ്ഞയാഴ്ച വരെ തനിക്ക് 5 മുതൽ 6 ടൺ വരെ ഓർഡർ കിട്ടിയിരുന്നിടത്ത് ഇപ്പോൾ 20 മുതൽ 30 വരെ ടൺ ഓർഡറാണ് ലഭിക്കുന്നതെന്ന് വെൻ പറഞ്ഞു.
advertisement
ബീജിങ്, ഷാങ്ഹായ് എന്നിങ്ങനെയുള്ള ചൈനയുടെ പ്രധാന നഗരങ്ങളിൽ നിന്നാണ് വൻ തോതിൽ കർഷകർക്ക് ഓർഡർ ലഭിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആളുകൾ നാരങ്ങ കാര്യമായി വാങ്ങാൻ തുടങ്ങിയത്. പനിയുടെയും ജലദോഷത്തിൻെറയുമൊക്കെ മരുന്നിൻെറ ലഭ്യത രാജ്യത്ത് കുറഞ്ഞ് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായിട്ടും കോവിഡ് പ്രതിരോധത്തിന് കൃത്യമായ ഒരു പദ്ധതി തയ്യാറാക്കാത്തത് മൂലമാണ് ചൈനയിൽ ഇപ്പോൾ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
advertisement
“കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നാരങ്ങയുടെ വില ഇരട്ടിയായി ഉയർന്നിരിക്കുകയാണ്. അന്യൂവിലെ മറ്റൊരു കർഷകനായ ലിയു യാൻജിങ് പറഞ്ഞു. രാജ്യത്തിൻെറ എല്ലാ ഭാഗത്ത് നിന്നും വൻതോതിൽ ഓർഡർ ലഭിക്കുന്നതിനാൽ ഇപ്പോൾ താൻ ദിവസവും 14 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും യാൻജിങ് പറഞ്ഞു. നേരത്തെ നാരങ്ങക്ക് കിലോഗ്രാമിന് നാല് രൂപ മുതൽ 6 വരെ ആയിരുന്നിടത്ത് ഇപ്പോൾ 12 രൂപയായിട്ടുണ്ടെന്നും ഇയാൾ പറയുന്നു.
മൊത്തത്തിൽ ചൈനയിലെ പഴം വിപണിയിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സബർജെല്ലി, ഓറഞ്ച് എന്നിവയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഓൺലൈൻ വഴിയും പഴങ്ങളുടെ കച്ചവടം വൻതോതിൽ നടക്കുന്നുണ്ട്. പീച്ചിനും രാജ്യത്ത് വലിയ ഡിമാൻഡുണ്ട്. മധുരമുള്ളതും തണുപ്പുള്ളതുമായ ഈ പഴം അസുഖമുള്ളവർക്ക് വളരെ നല്ലതാണെന്നാണ് വിലയിരുത്തൽ. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ഫ്രെഷിപ്പോ എന്ന ഇ-കൊമേഴ്സ് സൈറ്റിൽ പീച്ചിൻെറ ഓർഡറിൽ 900 ശതമാനം വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
advertisement
കഴിഞ്ഞ മാസം ചൈനയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പഴം, പച്ചക്കറി മാർക്കറ്റിൽ വലിയ തകർച്ചയാണ് ഉണ്ടായിരുന്നത്. ഗതാഗതവും മറ്റും പ്രതിസന്ധിയിലായിരുന്നതിനാൽ കർഷകർക്ക് സാധനങ്ങൾ എവിടെയും എത്തിക്കാൻ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ആ സാഹചര്യം പൂർണമായും മാറിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
ചൈനയിൽ നാരങ്ങയ്ക്ക് വൻ ഡിമാൻഡ്; കോവിഡിനെ പ്രതിരോധിക്കാൻ വൈറ്റമിൻ സി കിട്ടാനെന്ന് സൂചന
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement