ക്രിസ്മസ്, പുതുവത്സര സര്‍വീസ്; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ദക്ഷിണ റെയിൽവേ 17 സ്പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്
ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരമായി കേരളത്തിലേക്ക് 51 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു..ഈ മാസം 22 മുതൽ ജനുവരി 2 വരെയാണ് സർവീസുകൾ. ദക്ഷിണ റെയിൽവേ 17 സ്പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്..മറ്റ് സോണുകളിൽ നിന്നുള്ള 34 സ്പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും.
ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 10:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രിസ്മസ്, പുതുവത്സര സര്‍വീസ്; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു