റഷ്യൻ ആക്രമണത്തിനെത്തിരെ കൂട്ടലൈംഗിക വേഴ്ച നടത്തി പ്രതിഷേധിക്കാൻ യുക്രൈയ്നിൽ ആഹ്വാനം
- Published by:Amal Surendran
- news18-malayalam
Last Updated:
യുക്രൈയ്ൻ നൗ എന്ന് പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിലാണ് ഈ പ്രതിഷേധത്തിൻെറ ചർച്ചകൾ നടക്കുന്നത്.
റഷ്യയുടെ (Russia) അധിനിവേശത്തിന് ശേഷം യുക്രൈയ്നിൽ (Ukrain) സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. പുടിൻെറ നേതൃത്വത്തിൽ റഷ്യ ആയുധങ്ങളും മിസൈലുകളും പ്രയോഗിക്കുന്നത് തുടരുകയാണ്. യുക്രൈയ്നിന് നേരെ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം ആണവായുധ പ്രയോഗത്തിനെതിരെ വളരെ വ്യത്യസ്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് യുക്രൈയ്നിലെ ഒരു കൂട്ടം ആളുകളെന്നാണ് ന്യൂയോർക്ക് പോസ്റ്റിൻെറ റിപ്പോർട്ട്.
ആണവായുധം പ്രയോഗിക്കുകയാണെങ്കിൽ കൂട്ട ലൈംഗിക വേഴ്ചനടത്തി പ്രതിഷേധിക്കാനാണ് ഒരു രഹസ്യ ഗ്രൂപ്പിൻെറ ശ്രമം. 15000 ത്തോളം പേർ ഈ ഗ്രൂപ്പിൻെറ ഭാഗമായി കൂട്ട സെക്സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതായാണ് സൂചന. "ഓർഗി ഫോർ ഷ‍്‍കാവിസ‍്‍റ്റാസ: ഒഫീഷ്യൽ" എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഇതിൻെറ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
ഓരോരുത്തരുടെയും ലൈംഗിക താൽപര്യങ്ങൾ വ്യക്തമാക്കിയാണ് ഈ പ്രതിഷേധത്തിൽ പങ്കെടുക്കേണ്ടതെന്നും ആഹ്വാനമുണ്ട്. കൈകളിലാണ് ഇതിൻെറ ഭാഗമായി അടയാളങ്ങൾ വെക്കേണ്ടത്. അനൽ സെക്സ് താൽപ്പര്യപ്പെടുന്നവർ കൈകളിൽ മൂന്ന് വരകളാണ് വരയ്ക്കേണ്ടത്. ഓറൽ സെക്സ് താൽപ്പര്യപ്പെടുന്നവർ നാല് വരകൾ വരയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
യുക്രൈയ്ൻ നൗ എന്ന് പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിലാണ് ഈ പ്രതിഷേധത്തിൻെറ ചർച്ചകൾ നടക്കുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ഈ ഗ്രൂപ്പിൽ വരുന്നുണ്ട്. കെർസൺ നഗരത്തിലെ പ്രത്യാക്രമണ ശ്രമങ്ങളെ "റഷ്യക്കാർക്കുള്ള BDSM പാർട്ടികൾ" എന്നാണ് ഈ ടെലഗ്രാം ഗ്രൂപ്പ് വിശേഷിപ്പിച്ചിരിക്കുന്നത്.
കിഴക്കൻ യുക്രെയ്ൻ നഗരമായ അവ്ദിവ്കയിലെ മാർക്കറ്റിൽ ബുധനാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യക്കെതിരെ ഒറ്റക്കെട്ടായി പൊരുതാൻ ടെലഗ്രാം ഗ്രൂപ്പിലൂടെ ആഹ്വാനങ്ങൾ നടക്കുന്നത്. അവ്ദിവ്കയിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റിൽ രാവിലെയാണ് ആക്രമണം നടന്നത്. ഈ സമയത്ത് ധാരാളം ആളുകൾ അവിടെ ഉണ്ടായിരുന്നുവെന്ന് ഡൊനെറ്റ്സ്ക് റീജിയണൽ ഗവർണർ പാവ്ലോ കിറിലെങ്കോ വ്യക്തമാക്കി.
advertisement
റഷ്യൻ അധിനിവേശത്തിനെതിരെ തുടക്കം മുതൽ കടുത്ത പ്രതിരോധം തീർക്കുകയാണ് ഉക്രൈയ്ൻ ജനത. സപ്പോരിജിയ ആണവനിലയത്തിന്റെ ഉപമേധാവിയെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് തടഞ്ഞുവെച്ചതായി യുക്രെയ്ൻ ആരോപിച്ചു. അവ്ദിവ്കയിലെ മാർക്കറ്റിലുണ്ടായ ആക്രമണത്തെയും അവർ അപലപിച്ചു.
യുക്രെയ്‌നിൽ പുതിയ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചുള്ള അതിരൂക്ഷമായ ആക്രമണത്തിനാണ് ഇനിയും ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. “ആയുധങ്ങൾ ഉപയോഗിച്ച് വൻതോതിലുള്ള ആക്രമണമാണ് ലക്ഷ്യമിടുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” പ്രസ്താവനയിലൂടെ റഷ്യ മുന്നറിയിപ്പ് നൽകി.
advertisement
റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നതിന് ഫ്രാൻസിനോട് ഉക്രൈയ്ൻ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഒരു മോക്ക് ലവ് ലെറ്റർ വീഡിയോയാണ് ഫ്രാൻസിന് അയച്ചിരിക്കുന്നത്. കൂടുതൽ പീരങ്കികളും ആയുധങ്ങളും നൽകാൻ സഖ്യകക്ഷി തയ്യാറാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഭാഗത്ത് ആക്രമണം ശക്തമാക്കാൻ റഷ്യ ശ്രമിക്കുമ്പോൾ അധിനിവേശത്തെ ചെറുക്കാനുള്ള തന്ത്രങ്ങൾക്ക് കോപ്പ് കൂട്ടുകയാണ് യുക്രൈയ്ൻ ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2022 6:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യൻ ആക്രമണത്തിനെത്തിരെ കൂട്ടലൈംഗിക വേഴ്ച നടത്തി പ്രതിഷേധിക്കാൻ യുക്രൈയ്നിൽ ആഹ്വാനം


