Russia-Ukraine War | റഷ്യ-യുക്രെയ്ൻ യുദ്ധം ഭക്ഷ്യ പ്രതിസന്ധി ​ഗുരുതരമാക്കിയത് എങ്ങനെ? പരിഹാരമുണ്ടാകുമോ?

Last Updated:

ലോകത്തിലെ ഗോതമ്പിന്റെയും ബാർലിയുടെയും ഏകദേശം മൂന്നിലൊന്നും കയറ്റുമതി ചെയ്യുന്നത് റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ.

(Image: AP file)
(Image: AP file)
റഷ്യ-യുക്രെയ്ൻ (Russia-Ukraine War) യുദ്ധം തുടരുന്നത് ലോകത്ത് വലിയ ഭക്ഷ്യ പ്രതിസന്ധിക്കു കൂടിയാണ് ഇടയാക്കിയിരിക്കുന്നത്. ലോകത്തിലെ ഗോതമ്പിന്റെയും ബാർലിയുടെയും ഏകദേശം മൂന്നിലൊന്നും കയറ്റുമതി ചെയ്യുന്നത് റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ.
ലോകത്ത് പലയിടങ്ങളിലും ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടുണ്ട്. യുക്രെയ്നിൽ നിന്നും ഏകദേശം 20 ദശലക്ഷം ടൺ ധാന്യം മിഡിൽ ഈസ്റ്റിലേക്കും വടക്കേ ആഫ്രിക്കയിലേക്കും ഏഷ്യയുടെ ചില ഭാഗങ്ങളിലേക്കും എത്തേണ്ടതായിരുന്നു. ലോകമെമ്പാടുമുള്ള 400 ദശലക്ഷം ആളുകൾ യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യ വിതരണത്തെ ആശ്രയിച്ചിരിക്കുന്നവരാണെന്ന് മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ ക്രൈസിസ് മാനേജ്‌മെന്റ് പഠിക്കുന്ന അന്ന നാഗൂർണി പറയുന്നു.
ഈ സാഹചര്യത്തിൽ നിലവിലെ ആ​ഗോള ഭക്ഷ്യ പ്രതിസന്ധിയെക്കുറിച്ച് കൂടുതൽ മനസിലാക്കാം.
എന്താണ് നിലവിലെ അവസ്ഥ?
സാധാരണ ​ഗതിയിൽ, യുക്രെയ്നിലെ വയലുകളിൽ നിന്നുള്ള 90 ശതമാനം ഗോതമ്പും മറ്റ് ധാന്യങ്ങളും കടൽ മാർ​ഗം ലോകത്തിലെ വിവിധ വിപണികളിലേക്ക് കയറ്റി അയയ്ക്കപ്പെടുകയായിരുന്നു പതിവ്. പക്ഷേ യുദ്ധം തുടങ്ങിയതോടെ, റഷ്യൻ ഉപരോധക്കാർ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം തടഞ്ഞു.
advertisement
ചില ധാന്യങ്ങൾ റെയിൽ, റോഡ്, നദി എന്നീ ​ഗതാ​ഗത മാർ​ഗങ്ങൾ വഴി യൂറോപ്പിലൂടെ തിരിച്ചുവിട്ടിരുന്നു. എന്നാൽ ഈ ചരക്കുനീക്കം കടൽ മാർ​ഗം നടക്കുന്നതിനേക്കാൾ കുറവാണ്.
കരിങ്കടലിൽ റൊമാനിയൻ തുറമുഖത്തിന്റെ ഉപയോഗം വർധിപ്പിക്കുക, ഡാന്യൂബ് നദിയിൽ കൂടുതൽ കാർഗോ ടെർമിനലുകൾ നിർമ്മിക്കുക, പോളിഷ് അതിർത്തിയിൽ ചരക്ക് നീക്കം സു​ഗമമാക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുക്രെയ്നിന്റെ ഡെപ്യൂട്ടി കൃഷി മന്ത്രി മാർക്കിയൻ ഡിമിട്രാസെവിച്ച് യൂറോപ്യൻ യൂണിയനോട് ബന്ധപ്പെട്ടിട്ടുണ്ട്.
യുദ്ധം തുടങ്ങിയതിനു ശേഷം യുക്രെയ്‌ൻ പ്രതിമാസം 1.5 ദശലക്ഷം മുതൽ 2 ദശലക്ഷം ടൺ വരെ ധാന്യമാണ് കയറ്റുമതി ചെയ്തത്. നേരത്തെ ഇത് 6 ദശലക്ഷം ടൺ ആയിരുന്നുവെന്ന് യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിലെ മുൻ ചീഫ് ഇക്കണോമിസ്റ്റ് ജോസഫ് ഗ്ലോബർ പറഞ്ഞു.
advertisement
ഇരു വിഭാ​ഗങ്ങളുടെയും നിലപാട്
റഷ്യ കാർഷിക മേഖലകളിൽ ഷെല്ലാക്രമണം നടത്തുകയും വയലുകൾ കത്തിക്കുകയും ധാന്യം മോഷ്ടിക്കുകയും സിറിയയ്ക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുക്രെയ്ൻ ആരോപിച്ചിച്ചിരുന്നു. മെയ് അവസാനം മാക്‌സർ ടെക്‌നോളജീസ് എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിൽ, ക്രിമിയയിലെ ഒരു തുറമുഖത്ത്, റഷ്യൻ പതാകയുള്ള കപ്പലുകളിൽ ധാന്യങ്ങൾ നിറയ്ക്കുന്നതും ദിവസങ്ങൾക്കു ശേഷം അവ സിറിയയിൽ ഇറക്കുന്നതും കാണിച്ചിരുന്നു.
റഷ്യൻ അധിനിവേശം ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായെന്ന് യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും പറഞ്ഞിരുന്നു. റഷ്യ ഭക്ഷണം ആയുധമാക്കുകയാണെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ തുടങ്ങിയ ഉദ്യോഗസ്ഥർ പറയുന്നത് പടിഞ്ഞാൻ രാജ്യങ്ങളും സമ്മതിക്കുന്നു.
advertisement
കരിങ്കടലിലെ ഖനനം നിർത്തിയാൽ കയറ്റുമതി പുനരാരംഭിക്കാമെന്നും ചരക്കുമായി വരുന്ന കപ്പലുകളിൽ ആയുധങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും റഷ്യ പറയുന്നു.
റഷ്യ ഒരിക്കലും നാവിക മേധാവിത്തം ദുരുപയോഗം ചെയ്യില്ലെന്നും കപ്പലുകൾക്ക് സ്വതന്ത്രമായി പോകാമെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാൽ യുക്രെയ്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഈ ഉറപ്പിനെ സംശയത്തോടെയാണ് കാണുന്നത്. സ്ഫോടകവസ്തുക്കളുടെ സ്ഥാനം അറിയാവുന്നതിനാൽ കടൽ ഖനികൾ നീക്കം ചെയ്യാതെ തന്നെ സുരക്ഷിതമായ ഇടനാഴികൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു ഈ ആഴ്ച പറഞ്ഞിരുന്നു. റഷ്യയെ തോൽപ്പിക്കുകയും തുറമുഖങ്ങൾ തുറക്കുകയുമാണ് ഏക പരിഹാരമെന്ന് ദിമിത്രസെവിച്ച് യൂറോപ്യൻ യൂണിയനിൽ ഭാ​ഗമായ കാർഷിക മന്ത്രിമാരോട് പറഞ്ഞു.
advertisement
ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത് എങ്ങനെ?
യുക്രെയ്നിൽ റഷ്യൻ അധിനിവേശത്തിനു മുൻപു തന്നെ പലയിടങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു. മോശം കാലാവസ്ഥയും മോശം വിളവെടുപ്പും വിതരണവും ഉൾപ്പെടെയുള്ള ഘടകങ്ങൾക്കു പുറമേ കോവിഡ് മഹാമാരി കൂടി എത്തിയപ്പോൾ തകർച്ചയുടെ ആക്കം കൂടി.
അമേരിക്കയിലും കാനഡയിലും കഴിഞ്ഞ വർഷം ഗോതമ്പ് വിളവെടുപ്പ് മോശമായതും ബ്രസീലിൽ ഉണ്ടായ വരൾച്ച സോയാബീൻ വിളവിനെ ബാധിച്ചതും ഗ്ലോബർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ആഫ്രിക്ക കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയിലൂടെ കടന്നുപോയി. ഇന്ത്യയിൽ മാർച്ചിൽ ഉണ്ടായ റെക്കോർഡ്- ചൂട് ഗോതമ്പ് വിളവെടുപ്പും കുറച്ചു. ഇന്ധനത്തിന്റെയും വളത്തിന്റെയും വിലയും ഇതോടൊപ്പം കുതിച്ച‍ുയർന്നു.
advertisement
യുക്രെയ്നും റഷ്യയും പ്രധാനമായും വികസ്വര രാജ്യങ്ങളിലേക്ക് ചണം കയറ്റുമതി ചെയ്തിരുന്നു. എന്നാലിപ്പോൾ അവയ്ക്കും ക്ഷാമം നേരിടുകയാണ്. സൊമാലിയ, ലിബിയ, ലെബനൻ, ഈജിപ്ത്, സുഡാൻ തുടങ്ങിയ രാജ്യങ്ങൾ റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമുള്ള ഗോതമ്പ്, ധാന്യം, സൂര്യകാന്തി എണ്ണ എന്നിവയെ വളരെയധികം ആശ്രയിക്കുന്നുണ്ട്.
കുതിച്ചുയരുന്ന ഭക്ഷ്യവില പല രാജ്യങ്ങളെയും രാഷ്ട്രീയ അസ്ഥിരതയിലേക്കു നയിക്കുമോ എന്നും പലരും ഭയപ്പെടുന്നുണ്ട്. അറബ് വസന്തത്തിന്റെ കാരണങ്ങളിലൊന്നും അതായിരുന്നു. വികസ്വര രാജ്യങ്ങളിലെ സർക്കാരുകൾ ഒന്നുകിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധനവ് കുറക്കുകയോ സബ്‌സിഡി നൽകുകയോ ചെയ്യണമന്നും ഗ്ലോബർ പറയുന്നു. യെമൻ പോലുള്ള ദരിദ്ര രാജ്യങ്ങൾക്കും മറ്റ് ​​ആഫ്രിക്കൻ രാജ്യങ്ങൾക്കും അവർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
advertisement
ആഫ്രിക്കയിൽ ഗോതമ്പ്, പാചക എണ്ണ തുടങ്ങിയ പ്രധാന ഭക്ഷണ സാധനങ്ങളുടെ വില ഉയരുകയാണ്. പാലിനും മാംസത്തിനും വേണ്ടി പലരും വളർത്തിക്കൊണ്ടിരുന്ന ദശലക്ഷക്കണക്കിന് കന്നുകാലികൾ ചത്തു. സുഡാനിലും യെമനിലും, റഷ്യ-യുക്രെയ്ൻ സംഘർഷം വലിയ പ്രതിസന്ധിയാണ് സ‍ൃഷ്ടിച്ചിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ
റഷ്യയുടെ ധാന്യങ്ങളുടെയും വളങ്ങളുടെയും കയറ്റുമതി ഉറപ്പാക്കുന്നതിനും ഒഡെസയിലെ പ്രധാന തുറമുഖത്ത് നിന്ന് ചരക്കുകൾ കയറ്റുമതി ചെയ്യാൻ യുക്രെയ്നെ അനുവദിക്കുന്നതിനുമുള്ള ഒരു കരാർ ഉറപ്പാക്കാൻ ആഴ്ചകളായി, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശ്രമിക്കുകയാണ്. എന്നാൽ കാര്യമായ പുരോ​ഗതി ഉണ്ടാകുന്നുമില്ല.
യുക്രേനിയൻ ​ഗോഡൗണുകളിലും ഫാമുകളിലും ധാരാളം ധാന്യങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. യുക്രെയ്നിലെ പാടങ്ങളിൽ ശൈത്യകാല വിളവെടുപ്പ് ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്ത്, പരിഹാരം വേ​ഗത്തിൽ കണ്ടെത്തണമെന്നാണ് പല രാജ്യങ്ങളും ആവശ്യപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Russia-Ukraine War | റഷ്യ-യുക്രെയ്ൻ യുദ്ധം ഭക്ഷ്യ പ്രതിസന്ധി ​ഗുരുതരമാക്കിയത് എങ്ങനെ? പരിഹാരമുണ്ടാകുമോ?
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement