advertisement

സൗദിയിൽ ജനവാസമേഖലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് എംബസി

Last Updated:

ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനും കൊല്ലപ്പെട്ടിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു

News18
News18
ദുബായ്: സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. സൗദിയിലെ അൽ ഖർജിലെ ജനവാസമേഖലയിൽ‌ മിസൈലാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനും കൊല്ലപ്പെട്ടിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജനവാസമേഖലയിൽ മിസൈൽ ആക്രമണം നടന്നത്. സംഭവത്തിൽ ഇന്ത്യൻ എംബസി സൗദി അധികാരികളുമായി ബന്ധപ്പെടുകയും സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയും ചെയ്തു. അൽ ഖർജിലെ കൗൺസിലർ വൈ സാബിർ കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലം സന്ദർശിച്ചു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെയും അദ്ദേഹം കണ്ടു. പരിക്കേറ്റവർ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ രണ്ട് ബം​ഗ്ലാദേശ് പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യൻ പൗരനെയും തിരിച്ചറിഞ്ഞു. ആക്രമണത്തിൽ റെസിഡെൻഷ്യൽ കോമ്പൗണ്ടിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
advertisement
വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ ജാ​ഗ്രത പാലിക്കണമെന്നും ഭരണകൂടം നൽ‌കിയിരിക്കുന്ന മാർ​ഗനിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
സൗദിയിൽ ജനവാസമേഖലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് എംബസി
Next Article
advertisement
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
വയനാട് വിനോദയാത്രയ്ക്കിടെ ഒഴുക്കിൽ‌പ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
  • വയനാട് ബാവലി പുഴയിൽ സുഹൃത്തിനെ രക്ഷിക്കാൻ ചാടിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

  • കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർത്ഥികളാണ് മരിച്ചവർ

  • മുബഷീറിനെ രക്ഷിച്ചെങ്കിലും ആഷിഖും അദ്നാനും പുഴയിൽ മുങ്ങിപ്പോയി മരണപ്പെടുകയായിരുന്നു

View All
advertisement