പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു
- Published by:Sneha Reghu
- news18-malayalam
Last Updated:
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു. യുഎഇയിലെ ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട 'സെലൻ' (Selen) എന്ന കപ്പലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തടഞ്ഞത്. ആവശ്യമായ ഗതാഗത അനുമതി ഇല്ലാത്തതിനാലാണ് കപ്പൽ തിരിച്ചയച്ചതെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, പേർഷ്യൻ ഗൾഫിനെ ലോകവുമായി ബന്ധിപ്പിക്കുന്ന ഏക ജലപാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.
ഇറാൻ മുൻകൂട്ടി ഏകോപിപ്പിക്കാത്ത ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഐആർജിസി നാവിക കമാൻഡർ അലിറേസ തങ്‌സിരി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് മുൻകൂർ അനുമതിയോടെയും നിശ്ചിത ഫീസ് നൽകിയും കടന്നുപോകാമെന്ന് ടെഹ്‌റാൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇസ്രായേൽ, യുഎസ് ബന്ധമുള്ള കപ്പലുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
advertisement
പാക്കിസ്ഥാനുമായി ഇറാൻ ദീർഘകാല ബന്ധം പുലർത്തുന്നുണ്ടെങ്കിലും, നിയമപരമായ പ്രോട്ടോക്കോളുകൾ പാലിക്കാത്തതാണ് കപ്പൽ തടയാൻ കാരണമെന്ന് ഇറാൻ പറയുന്നു. തങ്ങളുടെ സമുദ്ര സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. നിലവിൽ ആക്രമണ ഭീഷണിയെത്തുടർന്ന് മിക്ക ടാങ്കറുകളും ഹോർമുസ് കടലിടുക്കിൽ നിലച്ചിരിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 25, 2026 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു






