Yahya Sinwar: ഹമാസ് നേതാവ് യഹ്യ സിൻവര്‍ കൊല്ലപ്പെട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
ഡിഎൻഎ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യ സിന്‍വര്‍ ആണെന്ന് സ്ഥിരീകരിച്ചത്
ഗാസ: ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിച്ചിരുന്നു. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യ സിന്‍വര്‍ ആണെന്ന് സ്ഥിരീകരിച്ചത്.
സിൻവറിന്റെ മരണത്തെക്കുറിച്ചുള്ള വാർത്തകൾക്കിടെ, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സിൽ ഇങ്ങനെ കുറിച്ചു. , “ഞങ്ങൾ എല്ലാ തീവ്രവാദികളിലേക്കും എത്തും, അവനെ ഇല്ലാതാക്കും.”
യഹ്യ സിന്‍വറായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് യഹ്യയെ അവരോധിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാനും ഗാസ മുനമ്പിന്റെ നേതാവുമായി പലസ്തീന്‍ ജനതയ്ക്കിടയില്‍ വിശ്വാസ്യത നേടിയ യഹ്യയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പലസ്തീന്‍ പ്രതിരോധസേനയ്ക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.
advertisement
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹ്യ പ്രവര്‍ത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹ്യ 22 വര്‍ഷം ഇസ്രായേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015ല്‍ യഹ്യയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. 1962ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഖാന്‍ യൂനിസിലെ അഭയാർത്ഥി ക്യാമ്പിലാണ് യഹിയയുടെ ജനനം.
Summary: At least three persons were killed in an operation by Israeli forces in Gaza on Thursday and there are reports that one of them was Hamas leader Yahya Sinwar, who masterminded the October 7 attacks in Israel last year.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 17, 2024 10:42 PM IST