ടോയ്‌ലറ്റിൽ സാനിറ്ററി പാഡ് വെക്കാനാവശ്യപ്പെട്ട രാഷ്ട്രീയ പ്രവർത്തകയ്ക്ക് ലഭിച്ചത് 8000 ലേറെ വധഭീഷണി ഇമെയിലുകൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാത്തത് സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തക സോഷ്യൽ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു
പൊതു ടോയിലറ്റുകളില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിന് ജപ്പാനിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയ്ക്ക് ലഭിച്ചത് 8000ലേറെ വധഭീഷണി ഇമെയിലുകള്‍. അയക യോഷിദ എന്ന രാഷ്ട്രീയ പ്രവര്‍ത്തകയ്ക്കാണ് നാപ്കിനുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിന് ഇത്രയേറെ വധഭീഷണി മെയിലുകള്‍ ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി.
ജപ്പാനിലെ മീ മേഖലയില്‍ നിന്നുള്ള പ്രാദേശിക അസംബ്ലി അംഗമാണ് 27കാരിയായ യോഷിദ. സിറ്റി ഹാളിലെ ടോയ്‌ലറ്റില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാത്തത് സംബന്ധിച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ''അവിചാരിതമായാണ് എനിക്ക് ആര്‍ത്തവമുണ്ടാത്. തുടര്‍ന്ന് സൂ സിറ്റി ഹാളിലെ ടോയ്‌ലറ്റില്‍ സാനിറ്ററി നാപ്കിനുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഞാന്‍ ആകെ ബുദ്ധിമുട്ടിലായി. ടോയ്‌ലറ്റ് പേപ്പര്‍ പോലെ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' അവര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
advertisement
വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണിക്കും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.50നും ഇടയില്‍ ഏകദേശം 8000 ഇമെയിലുകള്‍ ലഭിച്ചതായി അവര്‍ പറഞ്ഞു. താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ടിക് ചെയ്ത ഒരാളാണ് ഈ മെയില്‍ അയച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗികച്ചുവയോടെയുള്ള ഇമെയിലുകള്‍
ആര്‍ത്തവമാകുമെന്ന് അറിയുമായിരുന്നിട്ടും കൈയ്യില്‍ നാപ്കിനുകള്‍ കരുത്താത്ത അസംബ്ലി അംഗം അയക യോഷിദയെ കൊല്ലുമെന്നതാണ് ഇമെയിലില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ജാപ്പനീസ് ദിനപത്രമായ ദി മെയ്‌നിച്ചി റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം ആവശ്യത്തിന് നാപ്കിനുകള്‍ കൊണ്ടുവരാത്തതിന് യോഷിദയെ കൊല്ലാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെക്കുറിച്ചും ഇമെയിലിന്റെ ഉള്ളടക്കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
advertisement
മറ്റൊരു മെയിലില്‍ ലൈംഗികച്ചുവയുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവരുടെ പ്രായത്തില്‍ അത്യാവശ്യ ഘട്ടത്തില്‍ സാനിറ്ററി നാപ്കിനുകള്‍ കൈയ്യില്‍ കരുതേണ്ടതിനെ കുറിച്ച് അവര്‍ അറിഞ്ഞിരിക്കണമെന്നും മെയിലില്‍ പറയുന്നുണ്ട്.
വധഭീഷണിയില്‍ ഭയമുണ്ടെന്ന് യോഷിദ
തനിക്കുണ്ടായ അനുഭവം യോഷിദ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി വിശദീകരിച്ചു. അസംബ്ലി അംഗം എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ തടയാനും ഭീഷണിപ്പെടുത്താനും ഈ ഇമെയിലുകള്‍ ശ്രമിച്ചതായി അവര്‍ പറഞ്ഞു. ''എനിക്ക് ഭയമുണ്ട്. പോലീസ് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' അവര്‍ പറഞ്ഞു.
advertisement
1947ലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിയമം പ്രകാരം ജപ്പാനിലെ സ്ത്രീകളായ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തോട് അനുബന്ധിച്ച് അവധി എടുക്കാനുള്ള അനുമതിയുണ്ട്. എന്നാല്‍, ശമ്പളത്തോടെയോ ശമ്പളമില്ലാത്തതോ ആയ അവധിയാണോ എന്നത് അതിൽ വ്യക്തമാക്കുന്നില്ല.ഒരു സ്ത്രീക്ക് എത്ര ദിവസം ആര്‍ത്തവ അവധിയെടുക്കാമെന്നും പരാമര്‍ശിച്ചിട്ടില്ല. നിയമത്തില്‍ ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശമ്പളത്തോടെ അവധി നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയില്ല.
ജപ്പാനിലെ 44 ശതമാനം സ്ത്രീകളും അവരുടെ ആര്‍ത്തവസമയത്ത്,കഠിനമായ വേദനയുണ്ടെങ്കില്‍ പോലും ജോലിയില്‍ നിന്ന് അവധി എടുക്കുന്നില്ലെന്ന് 2023ലെ ഒരു അന്താരാഷ്ട്ര സര്‍വെയില്‍ കണ്ടെത്തിയിരുന്നു. ആര്‍ത്തവവിരാമം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന 35 ശതമാനം സ്ത്രീകളും വേദനയും മറ്റ് ലക്ഷണങ്ങളും പരിഗണിക്കാതെ ജോലി ചെയ്യുന്നത് തുടരുകയാണെന്നും സര്‍വെയില്‍ കണ്ടെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 04, 2025 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ടോയ്‌ലറ്റിൽ സാനിറ്ററി പാഡ് വെക്കാനാവശ്യപ്പെട്ട രാഷ്ട്രീയ പ്രവർത്തകയ്ക്ക് ലഭിച്ചത് 8000 ലേറെ വധഭീഷണി ഇമെയിലുകൾ