വളര്‍ത്തു നായ വെടിയുതിര്‍ത്തു; ഉടമസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- Published by:Sneha Reghu
- news18-malayalam
Last Updated:
പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ഓറിയോ എന്ന നായയാണ് അബദ്ധത്തിൽ ഉടമയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്
വളര്‍ത്തു നായ വെടിവെച്ചതിനെ തുടര്‍ന്ന് ഉടമസ്ഥന് നിസ്സാര പരിക്ക്. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ഓറിയോ എന്ന നായയാണ് അബദ്ധത്തിൽ ഉടമയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. സുഹൃത്തിനോടൊപ്പം കിടക്കയില്‍ കിടക്കുമ്പോള്‍ ഓറിയോ തോക്കിന്റെ ട്രിഗര്‍ വലിക്കുകയായിരുന്നുവെന്ന് ഉടമ പിന്നീട് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, നിസ്സാരമായ പരിക്കേറ്റ നിലയിൽ ഉടമയെയും നായയെയും സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും തോക്ക് കണ്ടെടുക്കാനായില്ല. യുവാവിന്റെ തുടയ്ക്കാണ് പരിക്കേറ്റത്. യുഎസിലെ മെംഫിസിലാണ് സംഭവം.
ഓറിയോയുടെ കൈ അബദ്ധത്തില്‍ ട്രിഗര്‍ ഗാര്‍ഡില്‍ കുടുങ്ങുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിന് ശേഷം അവിടെയുണ്ടായിരുന്നു സുഹൃത്ത് തോക്കെടുത്ത് മാറ്റിയതായി ഉടമസ്ഥന്‍ അറിയിച്ചു.
നായയും ഉടമയും സുഖമായി ഇരിക്കുന്നുവെന്ന് സുഹൃത്തുക്കളിലൊരാള്‍ അറിയിച്ചു. പരിക്കേറ്റ ഉടമ സുഖം പ്രാപിച്ച് വരികയാണെന്നും നായ സുരക്ഷിതനാണന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ''അല്‍പം കുസൃതിക്കാരനായ നായയാണ് ഓറിയോ. അതിന് ഓടിക്കളിക്കാന്‍ നല്ല ഇഷ്ടമാണ്. പക്ഷേ, ഇതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുകയായിരുന്നു,'' സംഭവസമയം അവിടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
advertisement
ഇത്തരത്തില്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്ത സംഭവം ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തെലങ്കാനയില്‍ പിറന്നാളാഘോഷം നടക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്ന് 23കാരനായ ആര്യന്‍ റെഡ്ഡി എന്നയാള്‍ മരിച്ചിരുന്നു. പാര്‍ട്ടിക്കിടെ തോക്ക് വൃത്തിയാക്കുമ്പോഴായിരുന്നു വെടിയുതിര്‍ത്തത്. വെടിയൊച്ചകേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ സുഹൃത്തുക്കളു ബന്ധുക്കളും ആര്യനെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
March 11, 2025 2:25 PM IST