പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത് ജനക്കൂട്ടം; നിരവധി പേർ പിടിയിൽ; അപലപിച്ച് അധികൃതർ

Last Updated:

ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനായി ഈയടുത്ത് അധികൃതർ പ്രദേശത്തെ ഹൈന്ദവർക്ക് അധികൃതർ അനുമതി നൽകിയിരുന്നു. മതപണ്ഡിതന്മാരുടെ കൂടി നിർദേശം കണക്കിലെടുത്തായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്

ഇസ്ലാമാബാദ്: പാകിസ്താനിൽ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം ക്ഷേത്രം തകർത്തതായി റിപ്പോർട്ട്. രാജ്യത്ത് കടുത്ത യാഥാസ്ഥിതിക നിലപാടുകൾ വച്ചു പുലർത്തുന്ന നോർത്ത് വെസ്റ്റേൺ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനായി ഈയടുത്ത് അധികൃതർ പ്രദേശത്തെ ഹൈന്ദവർക്ക് അധികൃതർ അനുമതി നൽകിയിരുന്നു. മതപണ്ഡിതന്മാരുടെ കൂടി നിർദേശം കണക്കിലെടുത്തായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ജനക്കൂട്ടമെത്തി ക്ഷേത്രം തകർത്തത്. ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലാണ് ജനക്കൂട്ടം എത്തിയതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ തങ്ങളുടെ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി പ്രോവിൻശ്യൽ ചീഫ് മൗലാന അട്ടൗർ റഹ്മാന്‍റെ പ്രതികരണം.
advertisement
ക്ഷേത്രം തകർക്കുന്നതിന്‍റെയും അഗ്നിക്കിരയാക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രം തകർത്ത് അഗ്നിക്കിരയാക്കിയത് എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഇർഫാൻ ഉല്ല അറിയിച്ചു.
advertisement
അതേസമയം സംഭവത്തെ അപലപിച്ച് മനുഷ്യാവകാശ പ്രവർത്തകരും സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു അതിക്രമം നടത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് സംഭവത്തെ അപലപിച്ച് പാക് മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ട്വീറ്റ് ചെയ്തത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത് ജനക്കൂട്ടം; നിരവധി പേർ പിടിയിൽ; അപലപിച്ച് അധികൃതർ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement