മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ കുടുംബവീട് ജനക്കൂട്ടം തല്ലിത്തകർത്തു
- Published by:Rajesh V
- news18-malayalam
Last Updated:
ടാഗോറിന്റെ കുടുംബവീട് ആൾക്കൂട്ടം തല്ലിത്തകർക്കുകയും ടാഗോറിനെതിരെ വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും ചെയ്തു
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ കുടുംബവീടിനെതിരെ ആക്രമണം. സിർഗഞ്ചിലെ ഷാജാദ്‌പൂരിലാണ് സംഭവം. ടാഗോറിന്റെ കുടുംബവീട് ആൾക്കൂട്ടം തല്ലിത്തകർക്കുകയും ടാഗോറിനെതിരെ വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വീട്ടിലെ ജനാലകൾ, നൂറ്റാണ്ട് പഴക്കമുള്ള കസേരകൾ എന്നിവയെല്ലാം ആൾക്കൂട്ടം തകർത്തു.
പാർക്കിംഗ് ഫീസിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് കാരണമായത്. ജൂൺ 8ന് സിരാജ്ഗഞ്ചിലെ രവീന്ദ്ര മെമ്മോറിയൽ മ്യൂസിയം എന്നറിയപ്പെടുന്ന രവീന്ദ്ര കച്ചാരിബാരിയിൽ ഒരു സന്ദർശകൻ കുടുംബത്തിനൊപ്പം എത്തി. മോട്ടോർ സൈക്കിളിന്റെ പാർക്കിംഗ് ഫീസിനെച്ചൊല്ലി സന്ദർശകനും പ്രവേശന കവാടത്തിലെ ജീവനക്കാരനും തമ്മിൽ തർക്കം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് bdnews24.com ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
തർക്കം കടുത്തതോടെ സന്ദർശകനെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് ശാരീരികമായി ആക്രമിക്കുകയായിരുന്നു. സംഭവം പ്രാദേശിക രോഷത്തിന് കാരണമായി. ജൂൺ 11 ന് മനുഷ്യച്ചങ്ങലയുടെ രൂപത്തിൽ വലിയ പ്രതിഷേധം ഉയർന്നു. ഇരച്ചെത്തിയ ജനക്കൂട്ടം ഓഡിറ്റോറിയം നശിപ്പിച്ചു, ഡയറക്ടറെ ആക്രമിച്ചു. നൂറ്റാണ്ട് പഴക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ തകർത്തു.
advertisement
വിഷയം അന്വേഷിക്കാൻ പുരാവസ്തു വകുപ്പ് മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോർ തന്റെ ശ്രദ്ധേയമായ നിരവധി സാഹിത്യകൃതികൾ എഴുതിയത് ഈ സ്ഥലത്താണ്.
Summary: A mob vandalised Rabindranath Tagore’s ancestral mansion in Bangladesh’s Sirajganj.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 12, 2025 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ കുടുംബവീട് ജനക്കൂട്ടം തല്ലിത്തകർത്തു