അന്യമതസ്ഥനെ പ്രണയിച്ച 17കാരിയുടെ തല മൊട്ടയടിച്ചു; ഫ്രാന്‍സില്‍ നിയമ നടപടി നേരിട്ട് മുസ്ലീം കുടുംബം

Last Updated:

ക്രിസ്ത്യാനിയായ ഒരു യുവാവുമായി കൗമാരക്കാരിയായ പെൺകുട്ടിക്ക് ഉണ്ടായിരുന്ന പ്രണയമാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. സെർബിയൻ വംശജനായ യുവാവുമായുള്ള പ്രണയത്തെ എതിർത്ത വീട്ടുകാർ പെൺകുട്ടിയെ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂട്ടർമാർ അറിയിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയെന്നാരോപിച്ച് മാതാപിതാക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ ഫ്രാൻസിൽ നിയമ നടപടി. ബോസ്നിയൻ വംശജരായ മുസ്ലീം കുടുംബമാണ് വിചാരണ നേരിടുന്നത്. കുടുംബത്തിലെ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയ കുറ്റത്തിന് കുട്ടിയുടെ മാതാപിതാക്കൾ, പിതൃസഹോദരൻ, ഇയാളുടെ ഭാര്യ എന്നിവർക്കെതിരെയാണ് കേസ്.
ഫ്രാൻസിലെ കിഴക്കൻ മേഖലയിലെ ബെസാൻകോൺ നഗരത്തിലാണ് സംഭവം.ക്രിസ്ത്യാനിയായ ഒരു യുവാവുമായി കൗമാരക്കാരിയായ പെൺകുട്ടിക്ക് ഉണ്ടായിരുന്ന പ്രണയമാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. സെർബിയൻ വംശജനായ യുവാവുമായുള്ള പ്രണയത്തെ എതിർത്ത വീട്ടുകാർ പെൺകുട്ടിയെ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂട്ടർമാർ അറിയിച്ചത്.
'ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ചു എന്ന കാരണത്താൽ തല മൊട്ടയടിക്കുകയും മർദ്ദിക്കുകയും ചെയ്യുക.. ഒരു പതിനേഴുകാരി നേരിടേണ്ടി വന്ന ഈ അതിക്രമം ഞെട്ടലുണ്ടാക്കുന്നു' എന്നാണ് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡര്‍മനിൻ ട്വീറ്റിലൂടെ പ്രതികരിച്ചത്. 'കഠിനമായ ശിക്ഷ തന്നെ ലഭിക്കേണ്ട ക്രൂരകൃത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു'.
advertisement
You may also like:Thiruvananthapuram Airport| 'സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന കേരള സർക്കാർ ഈ ലേലത്തിൽ പങ്കെടുത്തതെന്തിന്?' [NEWS]വഴക്കുണ്ടാക്കാത്ത ഭർത്താവ് എന്തൊരു മനുഷ്യനാണ്? 'മനംമടുത്ത്' വിവാഹമോചനം തേടി യുവതി [NEWS] COVID 19| രണ്ട് വർഷത്തിനുള്ളിൽ കോവിഡ് നിയന്ത്രണവിധേയമായേക്കും; ലോകാരോഗ്യ സംഘടന മേധാവി [NEWS]
സംഭവത്തെ തുടർന്ന് അറസ്റ്റു ചെയ്ത മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ജുഡീഷ്യൽ നിയന്ത്രണത്തിൽ പിന്നീട് റിലീസ് ചെയ്തു. പെൺകുട്ടിയെ കാണുന്നതിനോ സംസാരിക്കുന്നതിനോ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടി എവിടെയാണെന്നതിനെ കുറിച്ച് കുടുംബത്തിന് ധാരണയില്ലെന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം ആണിവർ നടത്തിയതെന്നാണ് ഡെപ്യൂട്ടി പ്രോസിക്യൂട്ടർ മാര്‍ഗരറ്റ് പരേറ്റി പറയുന്നത്.
advertisement
രണ്ട് വർഷം മുമ്പാണ് ബോസ്നിയക്കാരായ കുടുംബം ഇവിടെയെത്തിയത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയുള്ള ഇരുപതു വയസുകാരനുമായാണ് പെൺകുട്ടി പ്രണയത്തിലായത്. പരസ്പരം അറിയാമായിരുന്ന ഇരു കുടുംബങ്ങൾക്കും ഇവരുടെ പ്രണയബന്ധത്തെക്കുറിച്ചും അറിയാമായിരുന്നു. എന്നാൽ വിവാഹക്കാര്യം വന്നതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് പ്രശ്നം ഉണ്ടായതെന്നാണ് മാർഗരറ്റ് വിശദീകരിക്കുന്നത്. ഒരു ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്യുന്നതിന് കുടുംബം എതിർപ്പറിയിച്ചു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വാങ്ങി യുവാവുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടച്ചു. ഇതിനെ തുടർന്ന് ഇരുവരും ഓടിപ്പോയെന്നും മജിസ്ട്രേറ്റ് പറയുന്നു.
advertisement
നാല് ദിവസത്തിന് ശേഷം മടങ്ങിയെത്തിയതോടെയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. മാതാവും പിതാവും ചേർന്നു മർദ്ദിക്കുന്നതിനിടെ പിതൃസഹോദരനും ഭാര്യയും ചേർന്ന് തല മൊട്ടയടിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറുടെ വിശദീകരണം. യുവാവിന്‍റെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമം അരങ്ങേറിയത്. സംഭവത്തിൽ ഇടപെടാൻ ശ്രമിച്ചില്ലെന്നും മറിച്ച് പൊലീസിനെ അറിയിക്കാനായി ഇവർ അവിടെ നിന്നും ഇറങ്ങിയെന്നുമാണ് പറയുന്നത്. പൊലീസെത്തിയപ്പോഴേക്കും കുടുംബാംഗങ്ങൾ ചേർന്ന് പെൺകുട്ടിയെ മറ്റൊരിടത്ത് ഒളിപ്പിച്ചു. എന്നാൽ പൊലീസ് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വാരിയെല്ലിന് പൊട്ടലേറ്റ പെൺകുട്ടിക്ക് ശരീരം ആസകലം പരിക്കേറ്റിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
അന്യമതസ്ഥനെ പ്രണയിച്ച 17കാരിയുടെ തല മൊട്ടയടിച്ചു; ഫ്രാന്‍സില്‍ നിയമ നടപടി നേരിട്ട് മുസ്ലീം കുടുംബം
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement