'നരേന്ദ്രമോദി മിടുക്കനും നല്ല സുഹത്തും'; ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ്

Last Updated:

വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങളായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം

News18
News18
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾക്കെതിരെ വിമർശനമുന്നയിച്ചെങ്കിലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഒരു നല്ല പരിഹാരത്തിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വൈറ്റ് ഹൌസിൽ നടന്ന പത്രസമ്മേളനിത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താരിഫുകളെക്കുറിച്ചുള്ള ചർച്ചകൾ നന്നായി പുരോഗമിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിടുക്കനായ മനുഷ്യനെന്നും തന്റെ നല്ല സുഹൃത്തുമാണെന്ന് വിശേഷിപ്പിച്ചു.
“പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ എത്തിയത്, ഞങ്ങൾ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളായിരുന്നു,” ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവന. “ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് ക്രൂരമാണ്. ഇന്ത്യക്കാർ വളരെ മിടുക്കരാണ്. മോദി വളരെ മിടുക്കനായ മനുഷ്യനും എന്റെ ഒരു നല്ല സുഹൃത്തുമാണ്. ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ ചർച്ചകൾ വളരെ നന്നായി പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു' ട്രംപ് പറഞ്ഞു.
advertisement
വിപണി പ്രവേശനം, താരിഫുകൾ, വിശാലമായ വ്യാപാര കമ്മി തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങളായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ഫെബ്രുവരിയിലെ മോദിയുടെ അമേരിക്കൻ സന്ദർശനം ചർച്ചകളിൽ നിർണായകമായി.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ അമേരിക്കൻ ഭരണ കൂടത്തിന്റെ കേന്ദ്ര വിഷയമാണ് ഇന്ത്യയുടെ താരിഫ് നയങ്ങളോടുള്ള ട്രംപിന്റെ വിമർശനം.
നേരത്തെ, ഇന്ത്യയെ "ഉയർന്ന താരിഫ് രാഷ്ട്രം" എന്ന് ട്രംപ് വിശേഷിപ്പിച്ചുകൊണ്ട് പകരം താരിഫ് എർപ്പെടുത്താനുള്ള ഉദേശ്യത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ താരിഫ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ യുഎസ് കയറ്റുമതിയിൽ ചുമത്തുന്ന തീരുവകളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'നരേന്ദ്രമോദി മിടുക്കനും നല്ല സുഹത്തും'; ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡൊണാൾഡ് ട്രംപ്
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement