കശ്മീർ പാകിസ്താന് വേണ്ട; ഇന്ത്യക്കും നൽകരുതെന്ന് അഫ്രീദി

Last Updated:
ലണ്ടൻ: കശ്മീർ പാകിസ്താന് വേണ്ടെന്ന് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീർ ഇന്ത്യക്ക് നൽകരുതെന്നും ഒരു സ്വതന്ത്ര രാജ്യമാകാൻ അനുവദിക്കണമെന്നും അഫ്രീദി പറയുന്നു. ഇപ്പോഴുള്ള നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ വിഷമിക്കുന്ന പാകിസ്താന്‍ കശ്മീരിനുവേണ്ടി അവകാശവാദം ഉന്നയിക്കരുതെന്നും അഫ്രീദി പറഞ്ഞു. 'പാകിസ്താന് കശ്മീരിന്റെ ആവശ്യമില്ല; കൈയിലുള്ള നാല് പ്രവിശ്യകൾപോലും കൈകാര്യം ചെയ്യാൻ കഴിയുന്നില്ല' - ബ്രിട്ടീഷ് പാർലമെന്റിൽ വിദ്യാർത്ഥികളോടായി അഫ്രീദി പറഞ്ഞു.
'കശ്മീർ ഇന്ത്യക്കും കൊടുക്കരുത്. കശ്മീരില്‍ ആളുകള്‍ മരിക്കുകയാണ്. ഇത് സങ്കടകരമായ കാര്യമാണ്. കശ്മീരിനെ ഒരു സ്വതന്ത്രരാജ്യമാകാൻ അനുവദിക്കണം'- അഫ്രീദി പറഞ്ഞു. പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐ.യാണ് കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ സ്പോൺസർ ചെയ്യുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നതിനിടേയാണ് അഫ്രീദിയുടെ അഭിപ്രായപ്രകടനം വന്നിരിക്കുന്നത്.
ഇതാദ്യമായല്ല അഫ്രീദി കശ്മീര്‍ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തി വിവാദത്തിന് തിരികൊളുത്തുന്നത്. കശ്മീരില്‍ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് ആശങ്കാജനകമാണെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി പറഞ്ഞിരുന്നു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു.
രാജ്യത്തെ ഒന്നായി കൊണ്ടുപോകുന്നതിനും വിഘടനവാദികളിൽ നിന്ന് സുരക്ഷ ഒരുക്കുന്നതിലും പാകിസ്താൻ പരാജയപ്പെട്ടുവെന്നും അഫ്രീദി പറഞ്ഞു. ‌കശ്മീരിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് നിരവധി ആരാധകരുണ്ടെന്ന 2016ലെ അഫ്രീദിയുടെ പരാമർശവും വിവാദമായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കശ്മീർ പാകിസ്താന് വേണ്ട; ഇന്ത്യക്കും നൽകരുതെന്ന് അഫ്രീദി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement