കാർ, ഹോട്ടൽമുറി, സുരക്ഷക്ക് പൊലീസ്; ശബരിമലയിലെത്തുന്ന തൃപ്തിയുടെ ആവശ്യങ്ങൾ ഇങ്ങനെ

Last Updated:
ശബരിമല ദർശനത്തിനെത്തുന്ന തങ്ങളുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ആവശ്യപ്പെട്ടു. യാത്ര, താമസം, ഭക്ഷണം ഉൾപ്പെടെ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കണമെന്നാണ് ആവശ്യം.
ഭീഷണിയുള്ള സാഹചര്യത്തിൽ സർക്കാർ പൂർണ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളം മുതൽ‌ സുരക്ഷ വേണം. മടങ്ങിപോകുമ്പോൾ മഹാരാഷ്ട്രവരെ സുരക്ഷിതമായി എത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തൃപ്തി ദേശായി വൃശ്ചികം ഒന്നിന് (ശനിയാഴ്ച) രാവിലെ മലകയറുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച കേരളത്തിലെത്തുന്ന വിമാനത്താവളം, വരുന്ന വിമാനം, സമയം എന്നിവയും കത്തിലുണ്ട്. എയർപോർട്ട് മുതൽ വാഹന സൗകര്യം വേണം. ഗസ്റ്റ് ഹൗസിലോ ഹോട്ടലിലോ കഴിയാൻ സൗകര്യമൊരുക്കണം. ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ, കോൺഗ്രസ് പ്രവർത്തകർ, അയ്യപ്പ ഭക്തർ എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടായേക്കാമെന്നും സുരക്ഷ ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
advertisement
വിമാനത്താവളത്തിലെത്തിയാൽ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. എന്തുവന്നാലും ദർശനം നടത്താതെ മടങ്ങില്ല. മഹാത്മാഗാന്ധിയുടെ അഹിംസാമാർഗമായിരിക്കും ഞങ്ങൾ അവലംബിക്കുക. ശബരിമലയിൽ അക്രമമോ മറ്റോ ഉണ്ടായാൽ എല്ലാ ഉത്തരവാദിത്തവും സർക്കാരിനും പൊലീസിനുമായിരിക്കും. സർക്കാർ ആവശ്യപ്പെട്ടാൽ ഭക്ഷണം, യാത്ര, ഹോട്ടൽ താമസം എന്നിവയുടെ ബില്ലുകൾ സമർപ്പിക്കാം- കത്തിൽ പറയുന്നു.
advertisement
33 കാരിയായ തൃപ്തിദേശായിയെ കൂടാതെ മനീഷ രാഹുൽ തിലേകർ (42), മീനാക്ഷി രാമചന്ദ്ര ഷിൻഡേ (46), സ്വാതി കിഷന്റാവു വട്ടംവർ (44), സവിത ജഗന്നാഥ് റാവത്ത് (29), സംഗീത (മാധുരി) (42), ലക്ഷ്മി ഭാനുദാസ് മൊഹിതെ (43) എന്നിവരും ദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേരള ഡി.ജി.പി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, പൂനൈ സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കും അയച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാർ, ഹോട്ടൽമുറി, സുരക്ഷക്ക് പൊലീസ്; ശബരിമലയിലെത്തുന്ന തൃപ്തിയുടെ ആവശ്യങ്ങൾ ഇങ്ങനെ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement